സഹതാപം ആവശ്യമില്ല പ്രതീഷ് ഉണ്ടാക്കുന്ന ഷെല്‍ഫ് വാങ്ങാന്‍ പറ്റുമോ കുറിപ്പ്
പ്രതീഷിന്‍റെ രണ്ടുവൃക്കയും വളരെ ചെറുപ്പത്തില്‍ തന്നെതകരാറിലായി. അച്ഛനും അമ്മയും തങ്ങളുടെ വൃക്കനല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ അവയും കാലക്രമേണ തകരാറിലായി. ഡയാലിസീസ് ചെയ്താണ് മുന്നോട്ടുപോകുന്നത്. നല്ലൊരു തുക പ്രതീഷിന്‍റെ ചികിത്സയ്ക്കായി വേണ്ടിവരും. പ്രതീഷ് ഉണ്ടാക്കുന്ന ഷെല്‍ഫ് വാങ്ങിയാല്‍ അദ്ദേഹത്തിന്‍റെ അതിജീവനത്തിനായി നമുക്കും കൈകോര്‍ക്കാം. പ്രതീഷിന്‍റെ അതിജീവനത്തിന്‍റെ കഥപറയുന്ന കുറിപ്പാണ് രാജലക്ഷമി കാരക്കുളം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്
പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഞാൻ രണ്ടെണ്ണം വാങ്ങാൻ തീരുമാനിക്കുന്നു… കാരണം ആ വേദന എൻ്റേതുമാണ്… നിങ്ങൾക്കു വേണ്ടേ?
👇വായിക്കൂ..ശേഷം ഈ നമ്പരിൽ വിളിക്കൂ: 9847143435
കൈ നീട്ടുന്നതല്ല.
അന്തസ്സായി ജീവിക്കാൻ ഒരു കൈ താങ്ങ് ചോദിക്കുകയാണ്.
ഇത് പ്രതിഷ്. തൃശൂർക്കാരൻ ഗഡി.
വളരെ ചെറുപ്പത്തിൽ തന്നെ രണ്ട് വൃക്കയും തകരാറിലായി. അമ്മയും അച്ഛനും തങ്ങളുടെ ഓരോ വ്യക്ക വീതം നൽകി ജീവിതത്തിലേക്ക് കൊണ്ട് വന്നു.
എന്നാൽ കാല ക്രമേണ അതും തകരാറിലായി. ഒന്നരാടം ഡയാലിസിസ് നടത്തിയാണ് ജീവിക്കുന്നത്. അതിന് വേണ്ട ചെലവ് അനിയൻ കൂലിപ്പണി എടുത്താണ് കണ്ടെത്തുന്നത്.
ഒരു പാട് കടങ്ങളും ഉണ്ട്. എത്ര നാൾ അനിയനെ ബുദ്ധിമുട്ടിക്കും. അനിയനെ കൊണ്ട് താങ്ങാവുന്നതിലും അപ്പുറമാണ് കടങ്ങൾ..
ഇന്ന് പ്രതീഷിന് ഒരാളുടെയും സഹതാപമോ കാശോ വേണ്ട.
പ്രതീഷ് മോശമായ ആരോഗ്യാവസ്ഥയിലും മനോഹരമായ ബുക്ക് ഷെൽഫുകൾ പണിയുന്നുണ്ട്,
താഴെ ചിത്രങ്ങൾ നൽകാം.
കാശൊന്നും നൽകണ്ട. പ്രതീഷ് ഉണ്ടാക്കുന്ന ഈ ബുക്ക് ഷെൽഫുകൾ ഇഷ്ടപ്പെട്ടാൽ ഒന്ന് വാങ്ങാൻ പറ്റോ. ഡീറ്റെയിൽസ് ചുവടെ.
Rate : 1800/-
കൊറിയർ സർവീസ് ഉണ്ട് ട്ടാ..
Contact :- 9847143435
പ്രതീഷിൻ്റെ കഥ: https://youtu.be/YDb7QVczT84
സ്മിത സുമതി കുമാർ