പൃഥ്വിരാജിന് നന്ദി പറഞ്ഞ് പ്രഭാസ്
തെന്നിന്ത്യന്‍ ഹീറോ പ്രഭാസ് നായകനാകുന്ന ചിത്രമാണ് രാധേ ശ്യാം. ‘രാധേ ശ്യാം’ എന്ന ചിത്രത്തിനായി സഹകരിച്ച പൃഥ്വിരാജ് അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരിക്കുകയാണ് പ്രഭാസ്. കോവിഡ് കാരണം ചിത്രത്തിന്‍റെ റിലീസിംഗ് ഡേറ്റ് നിരവധി തവണ മാറ്റിവച്ചിരുന്നു.

വിവിധ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം അവതരിപ്പിക്കുന്നതിനായി ശബ്‍ദം നല്‍കിയിരിക്കുന്നത് അമിതാഭ് ബച്ചൻ, ഡോ. ശിവ രാജ്‍കുമാര്‍, പൃഥ്വിരാജ്, എസ് എസ് രാജമൗലി എന്നിവരാണ്.ഹസ്‍തരേഖ വിദഗ്‍ധനായ ‘വിക്രമാദിത്യ’ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. മാര്‍ച്ച് 11ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്നായിക പൂജ ഹെഗ്‍ഡെയാണ്.