വീടുപണി നിരീക്ഷിക്കാന്‍ പ്രൈവറ്റ് ഡിറ്റക്ടീവുകൾ
നാലുവർഷത്തിനിടെ ഇത്തരത്തിലുള്ള ഇരുപതോളം കേസാണ് തന്റെ അടുത്തുവന്നതെന്ന് എറണാകുളം എംജി റോഡ് സതേൺ ഡിറ്റക്ടീവ് ഏജൻസി ഉടമ സി ജെ ബാബു പറയുന്നു. ഇതിൽ 25 ശതമാനം കേസുകളിൽ ചെറിയ ക്രമക്കേടുകൾ കണ്ടെത്തി. ബ്രാൻഡഡ് കമ്പികൾക്കും സിമന്റിനുമൊപ്പം ചെറിയ അളവിൽ വില കുറഞ്ഞവയും ഉപയോഗിച്ചാണ് തട്ടിപ്പ്.
പ്രവാസികളാണ് ഡിറ്റക്ടീവിനെ ഇത്തരം ആവശ്യമുന്നയിച്ച് സമീപിച്ചത്.. കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നാണ് കൂടുതലും എത്തുന്നതെന്നതെന്നാണ് റിപ്പോര്‍ട്ട്. കോൺട്രാക്ടർ ശരിയായി ജോലി ചെയ്യുന്നുണ്ടോ എന്നു നിയമവിധേയമായ മാർഗങ്ങളിലൂടെ പരിശോധിക്കുകയാണ് ചെയ്യുന്നതെന്നും ഡിറ്റകി്ടീവിസും സാക്ഷ്യപ്പെടുത്തുന്നു.
പണിക്കാരനായോ അല്ലെങ്കിൽ നാട്ടുകാരനായോ ജോലി സൈറ്റിൽ എത്തിയാണ് വിവരങ്ങൾ അറിയുന്നത്.അല്ലെങ്കിൽ നാട്ടുകാരൻ എന്ന രീതിയിൽ സൈറ്റിലെ ജോലിക്കാരുമായി ചങ്ങാത്തത്തിലാകും.
നിർമാണത്തിന് ഉപയോഗിക്കേണ്ട കമ്പിയും സിമന്റുമെല്ലാം കോൺട്രാക്ടർ വീട്ടുടമസ്ഥനെ സാധാരണഗതിയിൽ അറിയിക്കും. പറഞ്ഞ കമ്പനിയുടെ ഉൽപ്പന്നങ്ങളാണോ ഉപയോഗിച്ചതെന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. ഒളിക്യാമറ ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ബ്ലൂടൂത്ത് ഹെഡ്‌സെറ്റിൽവരെ ക്യാമറ വയ്‌ക്കാം. ഓരോ ദിവസത്തെയും കാഴ്‌ചകൾ വീട്ടുടമസ്ഥന് അയച്ചുകൊടുക്കും. കോൺട്രാക്ടർ കള്ളത്തരം കാണിക്കുന്നുണ്ടോയെന്ന് ഉടമസ്ഥന് കണ്ടെത്താനാകും
ചിത്രം പ്രതീതാത്മകം