കള്ളപ്പം
നെജി ബിജു
വളരെ സോഫ്റ്റ് & ടേസ്റ്റി കള്ളപ്പം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി 400 gram(നാലു മണിക്കൂർ കുതിർത്ത് )
തേങ്ങാ ചിരകിയത് 1 കപ്പ്
ചോറ് 1 കൈ
ചെറിയ ഉള്ളി 5 to 6
വെളുത്തുള്ളി 3 അല്ലി
ജീരകം 3/4 ടീസ്പൂൺ
യീസ്റ്റ് 1നുള്ള്
വെള്ളം
ഉപ്പ്
പാചകരീതി
ആദ്യം പകുതി അരി മാത്രം അരച്ച് അതിൽ നിന്ന് 4ടേബിൾ സ്പൂൺ എടുത്തു കപ്പി ഉണ്ടാക്കുക. ശേഷം ബാക്കി പകുതിയിൽ ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി ഇവ ചേർത്ത് അരക്കുക. അതിനു ശേഷം കപ്പിയും തേങ്ങ ചിരകിയതും മിക്സിയിൽ ചെറുതായി അരച്ചെടുക്കുക. തേങ്ങാ അധികം അരക്കാത്തതാണ് ടേസ്റ്റ്.ചേരുവകൾ എല്ലാം അരച്ചതിനു ശേഷം യീസ്റ്റ് ചേർത്തു കൊടുക്കാം. ശേഷം കൈ കൊണ്ടു നന്നായി മിക്സ് ചെയ്യണം.
ഏകദേശം 8 മണിക്കൂർ ആകുമ്പോൾ മാവ് പൊങ്ങി വരും. മുകളിൽ നിന്ന് കുറേശ്ശേയായി കോരി അപ്പം ചുട്ടെടുക്കാം. ഇവിടെ പറഞ്ഞിരിക്കുന്ന രീതിയിൽ കള്ളപ്പം ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ നല്ല സോഫ്‌റ്റും ടേസ്റ്റിയുമായി ഒട്ടും പുളിക്കാത്ത കള്ളപ്പം കിട്ടും .