യവനിക താഴ്ന്നു
സിനിമ ആത്യന്തികമായി സംവിധായകന്‍റെ കലയാണ്. മലയാളസിനിമയിലെ ഭാവുകത്വ പരിണാമങ്ങള്‍ പല ഘട്ടങ്ങളാണ്. മലയാളിയുടെ സിനിമാ സങ്കല്പങ്ങള്‍ക്ക് നവഭാവുകത്വം പകര്‍ന്ന, മലയാളിയെ സിനിമ കാണാന്‍ പഠിപ്പിച്ച ക്രാഫ്റ്റിനുടമയാണ് കെ.ജി. ജോര്‍ജ്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷേപഹാസ്യചിത്രം (പഞ്ചവടിപ്പാലം), ക്രൈംത്രില്ലര്‍ (യവനിക), സ്ത്രീപക്ഷ സിനിമ (ആദാമിന്‍െറ വാരിയെല്ല്), കാമ്പസ് സിനിമ (ഉള്‍ക്കടല്‍), ഡാര്‍ക് മൂവി (ഇരകള്‍), സൈക്കളോജിക്കല്‍ ത്രില്ലര്‍ (സ്വപ്നാടനം), ഗ്രാമീണ ചിത്രം (കോലങ്ങള്‍), സിനിമക്കുള്ളിലെ സിനിമ (ലേഖയുടെ മരണം; ഒരു ഫ്ളാഷ്ബാക്ക്) എന്നിങ്ങനെ പ്രമേയവൈവിധ്യംകൊണ്ടും പരിചരണവൈവിധ്യം കൊണ്ടും വിസ്മയിപ്പിച്ച ചലച്ചിത്രങ്ങളുടെ മഹാശില്‍പി മധ്യവര്‍ത്തി സിനിമയെ മുന്നില്‍ നിന്ന് നയിച്ചു. മദഗന്ധമുറയുന്ന കോടമ്പാക്കം തെരുവുകളില്‍ ജീവിതം കൈവിട്ടുപോയ എണ്ണമറ്റ പേരറിയാ പെണ്‍കുട്ടികളുടെ കണ്ണീരു വീണു നനഞ്ഞ തിരശ്ശീലയിലാണ് കേരളം ലേഖയുടെ മരണം . സിനിമ എന്ന വാണിജ്യമുതലാളിത്തത്തിന്‍െറ ദുര മൂത്ത മുഖം സിനിമക്കുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ തുറന്നുകാട്ടിയ ആ ആര്‍ജവത്തിന് പകരംവെക്കാന്‍ മറ്റൊന്ന് നമ്മുടെ ചലച്ചിത്രചരിത്രത്തിലില്ല.
ചലച്ചിത്രങ്ങള്‍ക്ക് രസക്കാഴ്ചകള്‍ എന്നതിനേക്കാള്‍ ജീവിതപരിസരങ്ങളുമായാണ് ബന്ധമുണ്ടാവേണ്ടത്, അതാണ് സിനിമ എന്ന കലാരൂപത്തെ ജനപ്രിയവും, സാംഗത്യവുമുള്ളതാക്കുന്നതും.24 മെയ് 1946ല്‍ ജനിച്ച് 24 സെപ്തംബര്‍ 2023ന് അന്തരിച്ച 78 വയസ്സുകാരന്‍ കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് സംവിധായകന്‍,തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ സജീവമായിരുന്നു.. മലയാളം സിനിമ ടെക്നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) ഫൗണ്ടര്‍ കൂടിയാണ് അദ്ദേഹം.നെല്ലിന്റെ തിരക്കഥാകൃത്ത് ആയി സിനിമയിലെത്തി ആദ്യം സംവിധാനം ചെയ്ത ചിത്രം സ്വപ്നാടനം.സ്വപ്നാടനത്തിന് മികച്ച മലയാള ചിത്രത്തിനു ദേശീയ അവാർഡ് നേടി.
1982 ൽ യവനിക്ക് ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചു.ആദമിന്റെ വാരിയെല്ല്,ഇരകൾ എന്നീ സിനിമകൾക്കും പുരസ്കാരം കിട്ടി.40 വർഷത്തിനിടയിൽ സംവിധാനം ചെയ്തത് 19 സിനിമകൾ. അവസാനം സംവിധാനം ചെയ്ത ചിത്രം ഇലവങ്കോട് ദേശംപ്രധാന സിനിമകൾ മണ്ണ്, ഉൾക്കടൽ, മേള, കോലങ്ങൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ആദമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, ഇരകൾ തുടങ്ങിയവ.
എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോർജ്. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.. മലയാളം സിനിമ ടെക്നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) ഫൗണ്ടര്‍ കൂടിയാണ്. അദ്ദേഹം.ജെ.സി.ഡാനിയേല്‍ ഫിലിം അവാര്‍ഡ് അടക്കം 9 കേരള ഫിലിം അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.പാത്രസൃഷ്ടിയുടെ മൗലികത തന്നെയാണ് ജനപ്രിയതയുടേയും, കലാമൂല്യത്തിന്‍റേയും ഉരകല്ല് എന്നതിനുത്തമ നിദര്‍ശനങ്ങളാണ് കെ.ജി. ജോര്‍ജ് സിനിമകള്‍.
കെ.ജി. ജോർജ്ജിന്റെ ഭൗതിക ശരീരം നാളെ 11 മുതൽ വൈകിട്ട് 4 വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും.സംസ്കാരത്തിനു ശേഷം വൈകിട്ട് 6 ന് YMCA ഹാളിൽ അനുസ്മരണവും ഉണ്ടായിരിക്കുമെന്ന് ഫെഫ്ക അറിയിച്ചു .
പിതാവ് ഗീവര്‍ഗീസ് സാമുവേല്‍ മാതാവ് അന്നമ്മ
ഭാര്യ സെല്‍മ ജോര്‍ജ്
മക്കള്‍ താര ജോര്‍ജ്,അരുണ്‍ ജോര്‍ജ്.