” പുള്ളി ” ക്യാരക്ടർ പോസ്റ്റർ റിലീസ്.
രാജേഷ് ശർമ്മ…ശർമ്മാജി തന്റെ തിയേറ്ററിക്കൽ എക്സ്പീരിയൻസ് അഭിനയ ശൈലിയിൽ കൂട്ടിയിണക്കി ,തികച്ചും വ്യത്യസ്തവും,മൗലികവുമായ രീതിയിൽ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കരുത്തുറ്റതാക്കി മാറ്റിയ അഭിനയ പ്രതിഭ .
മലയാളത്തിന്റെ അഭിനയമികവിന്റെ ധാരാളിത്തത്തിലേക്കു ചേർത്ത് വെക്കേണ്ട മറ്റൊരു പേര്.
തിയേറ്റര്‍ നാടകത്തിന്റ പശ്ചാത്തലത്തിൽ നിന്ന് വെള്ളിത്തിരയിലെത്തിയ മികച്ച അഭിനയ പ്രതിഭയാണ്,രാജേഷ് ശർമ്മ.
2005 മുതൽ സിനിമയിൽ സജീവമായിതുടങ്ങിയ രാജേഷ് ശർമ്മ ,അന്നയും റസൂലും ,ചാർളി ,സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ ,തീവണ്ടി,അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.
നിരവധി പുരസ്ക്കാരങ്ങളും സംഗീത നാടക അക്കാദമിയുടെ അവാർഡും കരസ്ഥമാക്കിയ അദ്ദേഹം ,വരും വർഷങ്ങളിൽ നിരവധി വേഷങ്ങളുമായി മലയാളം ,തമിഴ് സിനിമകളിൽ സജീവമാകുന്ന ശ്രീ രാജേഷ് ശർമ്മ , ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി യെന്ന ചിത്രത്തിൽ മികച്ച വേഷത്തിൽ എത്തുന്നു.
കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻ നിർമ്മിക്കുന്ന പുള്ളി വേൾഡ് വൈഡായി പ്രദർശനത്തിനൊരുങ്ങുകയാണ്. ദേവ് മോഹൻ നായകനാകുന്ന , ചിത്രത്തിൽ ഇന്ദ്രൻസ്,ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ് ,സുധി കോപ്പ ,സന്തോഷ് കീഴാറ്റൂർ ,പ്രതാപൻ ,മീനാക്ഷി, അബിൻ ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. ഛായാഗ്രഹണം- ബിനുകുര്യൻ, എഡിറ്റിങ്-ദീപു ജോസഫ്, നിർവ്വഹിക്കുന്നത്. സംഗീതം-ബിജിബാൽ,സ്പെഷ്യൽ ട്രാക്ക്-മനുഷ്യർ, കലാസംവിധാനം-പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ്-അമൽ ചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ- ബിജു.കെ.തോമസ്, പി.ആർ.ഓ. എ.എസ്.ദിനേശ്.