മലയാളികളുടെ സ്വന്തം പുസ്തകക്കട ഗോവിന്ദപ്പിള്ള

മലയാളികളുടെ വായന ലോകത്തേക്ക് ഒട്ടനവധി സംഭാവനകൾ നൽകിയ വ്യക്തികളിൽ ഒരാളായിരുന്നു പി.ഗോവിന്ദപിള്ള. കേരളത്തിന്റെ പ്രസാധക ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ സ്ഥാനമാണ് അദ്ദേഹം വഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് അരനൂറ്റാണ്ട് തികയുന്നു. പ്രസിദ്ധമായ വർക്കല മാന്തറ വലിയവീട്ടിൽ 1880 ജൂൺ 15 നാണ് അദ്ദേഹം ജനിക്കുന്നത്.

തലസ്ഥാന നഗരിയിലെ ആദ്യ പ്രസാധകൻ എന്ന നേട്ടം ഗോവിന്ദപ്പിള്ളയ്ക്ക് ലഭിച്ചിരുന്നു. ഒരു സ്ഥിരം പ്രസാധക സ്ഥാപനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം തലസ്ഥാന നഗരിയിൽ 1911 ഏപ്രിൽ 23 ന് വിദ്യാവിലാസിനി ബുക്ക് ഡിപ്പോ ആരംഭിച്ചു.നഗരവാസികളുടെ പ്രിയപ്പെട്ട പുസ്തകക്കടയായി മാറിയ വിദ്യാവിലാസിനിയിലൂടെ അദ്ദേഹം പുസ്തകക്കട ഗോവിന്ദപിള്ള എന്ന പേരിൽ പ്രസിദ്ധനായി.

തിരുവിതാംകൂർ രാജകുടുംബവുമായി പി.ഗോവിന്ദപിള്ള വളരെ നല്ല ബന്ധം പുലർത്തിയിരുന്നു. മന്നത്ത് പത്മനാഭൻ , പട്ടം താണുപിള്ള എന്നീ രാഷ്ട്രീയ സാമുദായിക നേതാക്കന്മാർ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. കേരള ഭാഷാസാഹിത്യ ചരിത്രം ( ഏഴ് വാല്യങ്ങൾ) ഉൾപ്പെടെ ഇരുന്നൂറിലേറെ ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിന് 1955 ൽ മലയാളത്തിലെ ആദ്യ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.

പ്രാചീന കേരളം , കണ്ണശ്ശൻമാരും എഴുത്തച്ഛനും , ആദികേരളീയ ചരിത്രം , അമൃതവല്ലി , ചന്ദ്രലേഖ , അത്ഭുതനിലയത്തിലെ വിഷം ചീറ്റുന്ന കണ്ണുകൾ , രാക്കിളികൾ, കൃഷ്ണഗാഥ തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ ഓർമ്മകളുടെ സ്മരണാർത്ഥം ലോഗോ പ്രകാശനം ഉൾപ്പെടെ ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!