രൺവീർ ചിത്രം 83 : പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചില്ലെന്ന് ബോക്സ് ഓഫീസ്!!!
ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് വേൾഡ് കപ്പ് നേട്ടത്തിന്റെ കഥപറയുന്ന ബോളിവുഡ് ചിത്രം 83യ്ക്ക് പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചില്ലെന്ന് ബോക്സ് ഓഫീസ് കണക്കുകൾ.
രൺവീർ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ചിത്രം കബീർ ഖാനാണ് സംവിധാനം ചെയ്തത്. ക്രിസ്മസിനോടനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായ നേട്ടം കൈവരിക്കാൻ സാധിച്ചില്ലെന്നാണ് പുതിയ റിപ്പോർട്ട്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിട്ടപ്പോൾ ചിത്രം 47 കോടി രൂപയാണ് നേടിയത്. റിലീസ് ദിവസം12.64 കോടി രൂപയും ക്രിസ്മസ് ദിനത്തിൽ ഇന്ത്യയിൽ ചിത്രം സ്വന്തമാക്കിയത് 16.95 കോടി രൂപയുമാണ്.
ചിത്രത്തിന്റെ റിലീസിനു മുൻപ് തന്നെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയിരുന്നു. എന്നാൽ സിനിമ പ്രേമികൾക്കിടയിൽ ആവേശം കൊള്ളുന്ന തരത്തിൽ ചിത്രത്തിന് കാര്യമായ സ്വീകാര്യത ലഭിച്ചില്ല.ക്യാപ്റ്റൻ കപിൽ ദേവിനെ കഥകൂടി പറയുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലും എത്തിയിരുന്നു.