നല്ല മൊരിഞ്ഞ റവ വട
അവശ്യസാധനങ്ങള്‍
റവ ഒ രു കപ്പ്
തൈര് അരക്കപ്പ്
ഇഞ്ചി 2 ടീസ്പൂൺ
പച്ചമുളക് രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്
വെള്ളം മൂന്ന് ടീസ്പൂൺ
മല്ലിയില രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ ഒരു ബൗളിലേക്ക് ഒന്നു മുതൽ ഏഴു വരെയുള്ള ചേരുവകൾ എല്ലാം ചേർത്ത് മിക്സ് ചെയ്തതിനുശേഷം10 മിനിറ്റ് മൂടിവയ്ക്കുക. അതിനുശേഷം മല്ലിയിലയും സോഡാപ്പൊടിയും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. കയ്യിൽ കുറച്ച് ഓയിൽ പുരട്ടി അതിനുശേഷം ചെറിയ പീസുകൾ എടുത്ത വടയുടെ ഷേപ്പിൽ റെഡി ആക്കുക. ഓയിൽ ചൂടായതിനു ശേഷം മീഡിയം ഫ്രെയിമിൽ വെച്ച് ഫ്രൈ ചെയ്തെടുക്കുക. നല്ല ക്രിസ്പി ആയിട്ടുള്ള റവ വട റെഡി