മലയാളികളെ വായിക്കാന്‍ ശീലിപ്പിച്ച പി.എന്‍ പണിക്കര്‍

ഇന്ന് ജൂൺ 19 ദേശീയ വായനാദിനം. മഹാനായ പി. എൻ പണിക്കരുടെ ജന്മദിനം ജൂൺ 19,1996മുതൽ കേരളത്തിലും 2017 മുതൽ ദേശീയതലത്തിലും വായനാദിനമായി ആചരിക്കുന്നു. കേരള വിദ്യാഭ്യാസ വകുപ്പിന്റെയും ജൂൺ 19 മുതൽ 25 വരെ വായനാദിനാചരണം ഉൾപ്പെടെ ധാരാളം പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.

എന്തുകൊണ്ടാണ് പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആഘോഷിക്കുന്നത് ?


വികസിത രാജ്യങ്ങൾക്ക് പോലും മാതൃകയായ കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനും എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിനായുള്ള അംഗീകാരമായണ് ഈ ദിനം ആചരിക്കുന്നത്.
സ്വന്തം നാട്ടിൽ തുടങ്ങിയ ‘സനാതന ധർമ്മം’ എന്ന ഗ്രന്ഥശാലയിൽ നിന്നാണ് ഈ വൻ പ്രസ്ഥാനത്തിന് പുതുവയിൽ നാരായണ പണിക്കർ ആരംഭിച്ചത്. സാക്ഷരതാ പ്രസ്ഥാനത്തിൻ്റെ തുടക്കമായ ‘കാൻഫെടും’ അധ്യാപകരിൽ ആശയങ്ങൾ എത്തിക്കാൻ ‘പ്രൈമറി ടീച്ചർ’ എന്ന മാസികയും നടത്തിയിരുന്നു.പുസ്തകങ്ങളെ തേടി ആളുകൾ ചൊല്ലുന്നതിനു പകരം ആളുകളെ തേടി പുസ്തകങ്ങൾ ചെല്ലുന്ന സഞ്ചരിക്കുന്ന പുസ്തകാലയം ഇദ്ദേഹത്തിൻറെ ആശയമാണ്.

പി എൻ ചരമദിനത്തിൽ അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചുകൊണ്ട് വായനയെക്കുറിച്ച് നമുക്ക് ഏതാനും വാക്കുകൾ സംസാരിക്കാം.അക്ഷരങ്ങളുടെ വളർച്ചയോടെയാണ് വായന വികസിച്ചത് പക്ഷേ പുരാതനകാലത്തെ വേദങ്ങൾ വാമൊഴിയിലൂടെയാണ് പ്രചരിച്ചത്. ഇതുപോലെ മലയാളത്തിലെ വടക്കൻപാട്ടുകളുടെ ആരംഭം പാണന്മാരുടെ നാടൻപാട്ടിലൂടെ ആയിരുന്നു.

പല ശിലാലിഖിതങ്ങളും ചിത്രങ്ങളും വായനയുടെ ആരംഭമായി കാണാം. ഒരു വായനയുടെ ഗുണം എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?സ്നേഹം,കരുണ ,ദയ മുതലായ ഗുണങ്ങൾ വളർത്തി മനുഷ്യൻ എന്ന മൃഗത്തെ മാനവനാക്കി മാറ്റാൻ കഴിയുന്നതാണ് ഉത്തമ വായനയുടെ ലക്ഷ്യം.ആത്മനിർവതിയിലേക്ക് മനസിനെ കൊണ്ടെത്തിക്കാൻ വായനക്ക് സാധിക്കും. നമ്മൾ പഠിച്ചിട്ടുണ്ട് പല മഹാന്മാരുടെയും വ്യക്തിത്വം വളർത്തുന്നതിന് വായന നൽകിയ പങ്ക്. കൊച്ചുകുട്ടിയായിരുന്നപ്പോൾ എബ്രഹാം ലിങ്കൻ പുസ്തകങ്ങൾ ലഭിക്കാനായി പ്രയാസപ്പെട്ടത് നമുക്കറിയാം.

“സൗഹൃദം കുറവായിരുന്ന എനിക്ക് പുസ്തകങ്ങൾ ആയിരുന്നു സുഹൃത്തുക്കൾ” എന്ന അംബേദ്കറുടെ വാക്കുകൾ ഇവിടെ ഓർക്കാം.1985 കളിൽ കേരളത്തിലെ മിക്ക വീടുകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങൾ വരുത്താറുണ്ടായിരുന്നു.കുട്ടികൾക്കായും, സ്ത്രീകൾക്കായും, കർഷകർക്കായും വിവിധ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ ഈ പ്രവണത കുറഞ്ഞുവരുന്നു.നമ്മിൽ വായനയുടെ മഹത്വം എത്തിക്കാൻ ഈ ദിനം ഉപകരിക്കട്ടെ എന്ന സന്ദേശം നൽകികൊണ്ട് നിർത്തുന്നു.വായനയ്ക്കൊരു പ്രത്യേക ദിനം ആവശ്യമുണ്ടോ? എല്ലാദിനങ്ങളും വായനദിനങ്ങൾളായി മാറട്ടെ….

എഴുത്ത് അനിൽ മണ്ണത്തൂർ

Leave a Reply

Your email address will not be published. Required fields are marked *