ഗായികസ്വര്‍ണ്ണലതയുടെ ഓര്‍മ്മകള്‍ക്ക് പതിമൂന്നാണ്ട്

കുച്ചി കുച്ചി രക്കുമാ.., ഉസിലാംപട്ടിപെണ്‍കുട്ടി.. ഈ പാട്ടുകള്‍ ഒരിക്കലെങ്കിലും മൂളിപ്പാടാത്ത സംഗീതപ്രേമികള്‍ ഉണ്ടാകില്ല. മികച്ച ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് തെന്നിന്ത്യയെതന്നെ സംഗീതത്തിലാറാടിച്ച സ്വര്‍ണ്ണലതയുടെ വേര്‍പാടിന് പതിമൂന്നാണ്ട്.

1983 മുതല്‍ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു സ്വ‍ർണ്ണലത. ഏഴായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സ്വര്‍ണ്ണലത പാലക്കാട് സ്വദേശിനിയാണ്. സ്വർണ്ണലത പഠിച്ചതും വളർന്നതുമൊക്കെ കർണ്ണാടകയിലാണ്.

ഭാരതിരാജയുടെ ‘കറുത്തമ്മ’ എന്ന ചിത്രത്തിലെ പോരാലെ പൊന്നുത്തായേ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തമിഴില്‍ ഇളയരാജയുടെയും എ.ആര്‍ റഹ്മാൻ്റെയും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചത് സ്വര്‍ണലതയായിരുന്നു. മലയാളത്തില്‍ ‘മോഹം’ എന്ന ആല്‍ബത്തിലാണ് ഏറ്റവും ഒടുവില്‍ പാടിയത്. ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തിലൂടെ കണ്ണൂർ രാജനാണ് സ്വർണ്ണലതയെ മലയാളത്തിലെത്തിച്ചത്. പ്രേക്ഷ
കര്‍ എന്നെന്നും മനസ്സിലിട്ട് താലോലിക്കുന്ന നിരവധി ഗാനങ്ങള്‍ സ്വര്‍ണ്ണലതയുടേതായിട്ടുണ്ട്.2010 ഒക്ടോബര്‍ 12 ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വര്‍ണ്ണലത അന്തരിച്ചു.

സ്വര്‍ണ്ണലത ആലപിച്ച ഗാനങ്ങൾ


അലൈപായുതേ – എവനോ ഒരുവൻ..
ബോംബെ – കുച്ചി കുച്ചി രാക്കുമാ…
ജന്റിൽമാൻ – ഉസിലംപട്ടി പെൺകുട്ടി..
ഇന്ത്യൻ – മായാ മച്ചിന്ദ്ര…, അക്കടാണു നാങ്ക..
കാതലർദിനം – കാതലേനും…
കന്നത്തിൽ മുത്തമിട്ടാൽ – സിങ്കോരെ സിങ്കോരെ…
രംഗീല – ഹായ് റാമാ…
ദളപതി – രാക്കമ്മ കൈയെത്തട്ട്…
ചിന്നത്തമ്പി – പോവോമ ഊർഗോളം…
കാതലൻ – മുക്കാല മുക്കാബല…
വാലി – എന്നുള്ളെ എന്നുള്ളെ…
തെങ്കാശിപ്പട്ടണം- കടമിഴിയിൽ കമലദളം..
വർണപ്പകിട്ട്- മാണിക്യകല്ലാൽ മെനഞ്ഞു..
ഇൻഡിപെൻഡൻസ്- നന്ദലാലാ..
രാവണപ്രഭു- പൊട്ടുകുത്തടി പുടവചൂറ്റടി..
ഹൈവേ – ഒരു തരി കസ്തൂരി

Leave a Reply

Your email address will not be published. Required fields are marked *