പ്രണയത്തിന് അവന്‍റെ മണമായിരുന്നു..

കവിത: രമ്യമേനോന്‍

വാരിപ്പുണരുമ്പോൾ
അരയാലിന്റെ കരുത്തും

കണ്ണടക്കുമ്പോൾ
അടക്കിപ്പിടിച്ച
കാമത്തിന്റെ
വന്യതനിറഞ്ഞ
നിശബ്ദതയും

കാട്ടരുവിയിൽനിന്ന്
മുഖം കഴുകുന്നപോൽ
ചുംബനത്തിന്റെ
കുളിർമയും

വിരലോടുമ്പോൾ
വിരിയുന്ന പൂക്കളും
പ്രിയ കാമുകാ..
നീ വീണ്ടുമൊരു
പൂത്ത കാവാകുന്നു..
എന്നിലാവാഹിച്ച
കാടാകുന്നു…

Leave a Reply

Your email address will not be published. Required fields are marked *