വീണ്ടും ട്രെന്‍റിംഗില്‍ കയറി വിൻടേജ്, റെട്രോ സ്റ്റൈല്‍
മാറുന്ന ഫാഷൻ ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കാൻ പഴയകാല ക്ലാസിക്കുകൾക്കും കഴിയുന്നുണ്ട് എന്നതാണ് വിൻടേജ്, റെട്രോ സ്റ്റൈലുകളുടെ ജനസ്വീകാര്യത വ്യക്തമാക്കുന്നത്.റെട്രോ, വിൻ്റേജ് ഫാഷൻ ആളുകൾക്കിടയിൽ ഇന്നും ഒരു നൊസ്റ്റാൾജിക്ക് ഫീൽ നിലനിർത്തുന്നു. പണ്ടുകാലത്ത് നിലനിന്നിരുന്ന ക്ലാസിക് സ്റ്റൈലുകളുടെ ഉയിർത്തെഴുന്നേൽപ്പെന്ന് ഇന്നത്തെ വിൻടേജ് സ്റ്റെയിൽ ട്രെൻഡിനെ വിശേഷിപ്പിക്കാം.
സ്ട്രീറ്റ് സ്റ്റൈൽ, സെലിബ്രിറ്റി ഫാഷൻ എന്നിവയിലും റെട്രോ ഫാഷൻ്റെ സ്വാധീനം കാണാനാകും.
പല സ്ട്രീറ്റ് ഷോപ്പിസുകളിലും ഓൺലൈൻ ഷോപ്പിസുകളിലും വിൻടേജ്, റെട്രോ സ്റ്റൈലുകളിലെ ഔട്ട്ഫിറ്റുകളാണ് കൂടുതലും കാണാൻ സാധിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ റിട്രോ ഫാഷൻ സ്റ്റൈലുകളെ കുറിച്ച് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്.