ഇത് രാജകീയം ഞെട്ടിച്ച് റിമ
ഫാഷൻ എന്നാൽ അത് ബോളിവുഡ് എന്ന ധാരണ തിരുത്തികുറിക്കുകയാണ് റിമ കല്ലിങ്കല്‍. റിമയുടെ റോയല്‍ ഔട്ട് ഫിറ്റ് കണ്ട് ഫാഷന്‍ പ്രേമികളുടെ കണ്ണ് തള്ളിയിരിക്കുകയാണ്.
സമൂഹമാധ്യമ പേജുകളിൽ തരംഗമായ ആ റോയൽ ഔട്ട്ഫിറ്റിന്റെ വില . ഒരു ലക്ഷം രൂപയാണ്. കൊത്യൂർ ഗൗണിന്റെ ശില്പി പാരിസ് ഫാഷൻ വീക്കിൽ അവാർഡ് നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ ഡിസൈനർ രാഹുൽ മിശ്രയാണ്.
ശലഭം സൗന്ദര്യം നിറയുന്ന റിമയുടെ മറ്റൊരു ഔട്ട്ഫിറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീലനിറത്തിലുള്ള ഹെവി പഫ് സ്ലീവ് കൊത്യൂർ ഗൗൺ ആണിത്.