ബൈസെക്ഷ്വൽ വേഷവുമായി സാമന്ത; ഇനി ഹോളിവുഡില്‍

ഒന്നിലധികം കാരണങ്ങൾ കൊണ്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് സമാന്തയുടേത്. ദി ഫാമിലി മാൻ ന്റെ രണ്ടാം സീസണിലെ പ്രതിനായിക വേഷത്തെ ക്കുറിച്ചും, മറ്റൊന്ന് മുൻഭർത്താവ് നാഗചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും. താരം ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. സംവിധായകൻ ഫിലിപ്പ് ജോണിന്റെ ” അറേഞ്ച്മെൻറ്റ്സ് ഓഫ് ലൗ ൽ സാമന്ത മുഖ്യ വേഷത്തിൽ എത്തുന്നു .

ബാഫ്റ്റ അവാർഡ് ജേതാവായ സംവിധായകൻ ഫിലിപ്പ് ജോൺ ഒരുക്കുന്ന ‘അറേഞ്ച്മെന്റ്സ് ഓഫ് ലവ്’ എന്ന ചിത്രത്തിലൂടെയാണ് സാമന്ത തന്റെ ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സാമന്ത തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഫിലിപ്പ്‌ജോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെയായിരുന്നു.

“ഡൗ​ണ്ട​ൺ​ ​ആ​ബി​യു​ടെ​ ​വ​ലി​യ​ ​ആ​രാ​ധ​ക​യാ​യ​ ​എ​ന്നെ​പോ​ലെ​ ​ഉ​ള്ള​ ​ഒ​രു​ ​ഫാ​ൻ​ഗേ​ളി​ന്റെ​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​മ​നോ​ഹ​ര​മാ​യ​ ​നി​മി​ഷ​മാ​ണ് ​ഇ​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്രോ​ജ​ക്ടു​ക​ളെ​ല്ലാം​ ​പി​ന്തു​ട​രു​ന്ന​ ​ഞാ​ൻ​ അദ്ദേഹത്തിനൊപ്പം ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​പോ​വു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ്.​ 2019​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഓ​ബേ​ബി​യി​ൽ​ ​നി​ർ​മാ​താ​വ് ​സു​നി​ത​ ​ടാ​ട്ടി​യ്‌​ക്കൊ​പ്പം​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​

ഇന്ത്യൻ എഴുത്തുക്കാരനായ ടൈമേരി എൻ മുരാരിയുടെ 2004 ൽ പുറത്തിറങ്ങിയ അറേഞ്ച്മെൻറ്റ്സ് ഓഫ് ലൗ എന്ന നോവലിന്റെ ആവിഷ്ക്കാരമാണിത്. സിനിമയിൽ വളരെ പുരോഗമന ചിന്താഗതിയുള്ള ബൈസെക്ഷ്വൽ ഡിറ്റക്ടീവിന്റെ വേഷമാണ് സാമന്ത ചെയ്യുന്നത്. സ്വന്തമായി ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന കഥാപാത്രമാണിത്. അറേഞ്ച്ഡ് മാര്യേജ് വേണമെന്ന് ആഗ്രഹിക്കുന്ന തീവ്ര പരമ്പരാഗത ചിന്താഗതിയുള്ള മാതാപിതാക്കളാണ് സാമന്തയുടെ കഥാപാത്രത്തിന്റേത്. മാതാപിതാക്കളെ പ്രീതിപ്പെടുത്താൻ അവൾ ആഗ്രഹിക്കുന്നത് പോലെതന്നെ , സ്വന്തം ജീവിത തിരഞ്ഞെടുപ്പുകൾ നടത്താനും കഥാപാത്രം ആഗ്രഹിക്കുന്നു.


സു​നി​ത​ ​ടാ​ട്ടി​യ്‌​ക്കൊ​പ്പം ഇന്ത്യൻ സംഘടനയായ ഗുരു ഫിലിംസാണ് ഇത് നിർമ്മിക്കുന്നത്. അവരുടെ ഓ! ബേബി( 2014 ലെ കൊറിയൻ ചിത്രമായ മിസ് ഗ്രാനിയുടെ 2019 ലെ തെലുങ്ക് ഭാഷ അപ്ഡേഷൻ) വാണിജ്യ വിജയമായിരുന്നു. ” അത്തരമൊരു പ്രിയങ്കരവും വ്യക്തിപരവുമായ കഥയുള്ള അറേഞ്ച്മെൻറ്റ്സ് ഓഫ് ലൗ വിലൂടെ ഞാൻ എന്റെ യാത്ര ആരംഭിക്കുമ്പോൾ ഇന്നെനിക്ക് ഒരു പുതിയ ലോകം തുറക്കുന്നു, എന്റെ വേഷം സങ്കീർണമായ ഒരു കഥാപാത്രത്തിന്റേതാണ് അത് എനിക്ക് ഒരു വെല്ലുവിളിയും അവസരവുമാണ്( സാമന്ത ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്) . സിനിമയിൽ അവസരം നൽകിയതിന് സംവിധായകനോടുള്ള നന്ദിയും സാമന്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ടൊറന്റെ ഫിലിം ഫെസ്റ്റിവലിനോട് ചേർന്നുള്ള ടൊറന്റെ ഇന്റർനാഷണൽ ഫിനാൻസിംഗ് ഫോറത്തിൽ തിരഞ്ഞെടുത്ത ഏക ഏഷ്യൻ പ്രോജക്ട് ആയിരുന്നു അറേഞ്ച്മെൻറ്റ്സ് ഓഫ് ലൗ. 2022 ഓഗസ്റ്റിൽ ചിത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *