‘പഴകും തോറും വീര്യം കൂടും’ ദൃശ്യവിസ്മയമൊരുക്കി മരക്കാറിന്‍റെ ട്രെയ് ലര്‍ എത്തി

മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മരക്കാര്‍ അറബികടലിന്‍റെ സിംഹത്തിന്‍റെ ട്രെയ് ലര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. യുദ്ധരംഗങ്ങളും സംഘടനരംഗങ്ങളും കൊണ്ട് കണ്ണിഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയം ആണ് ട്രെയ് ലറില്‍ കാണാന്‍ സാധിക്കുന്നത്. ഡിസംബർ രണ്ടിന് ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെ വളരെ ആകാംക്ഷയോടെയാണ് ആരാധകർ ചിത്രത്തിന്റെ ട്രെയ്‌ലറിനായി കാത്തിരുന്നത്.


ദൃശ്യ വിസ്മയം തന്നെയാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. ചിത്രം 3300 സ്ക്രീനുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ 600 സ്ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുക. ഇന്ത്യയുടെ മറ്റിടങ്ങളിൽ 1200 സ്ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കും.
മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാർ സംവിധാനം ചെയ്യുന്നത് പ്രീയദര്‍ശനാണ്. മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.


ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിർമാതാക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *