ജൂവൽ മേരി നായികയാകുന്ന ‘ക്ഷണികം’

ക്ഷണികം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.സ്നേഹത്തിന്റെ വ്യത്യസ്ത സ്ഥലങ്ങളുടെ നേർകാഴ്ചയുടെ ഭാവഭേദം ആണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

നവാഗത സംവിധായകനായ രാജീവ്‌ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ക്ഷണികം’ എന്ന മലയാള ചലച്ചിത്രം കേരളത്തിലും , തമിഴ്നാട്ടിലുമായി ചിത്രീകരണം പൂർത്തിയായിയിരിക്കുന്നു. ജൂവൽ മേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ നടനായ രൂപേഷ് രാജ് നായക കഥാപാത്രമാകുന്നു .നന്ദലാൽ കൃഷ്ണമൂർത്തി, മീര നായർ,സ്മിത അമ്പു , അമ്പൂട്ടി എന്നീ മുൻനിര താരങ്ങളോടൊപ്പം രോഹിത്ത് നായർ ,ഹരിശങ്കർ, ഓസ്‌റ്റിൻ എന്നിവർ ഉൾപ്പെടുന്ന ഒട്ടനവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

ഈ ചിത്രത്തിന് വിളക്ക് തെളിയിച്ചത് പ്രശസ്ത സംവിധായകനായ ടി കെ രാജീവ് കുമാർ ആണ്. കെ എസ് ചിത്രയും, കെ എസ് ഹരിശങ്കറും ഓരോ പാട്ടുകൾ പാടിയിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോക്ടർ വി ടി സുനിലും ,വരികൾ എഴുതിയിരിക്കുന്നത് ഡോക്ടർ ഷീജ വക്കവും ആണ്. സോങ് മിക്സ് ഹരി കൃഷ്ണനും, സോങ് മാസ്റ്ററിങ് ഇന്ത്യയിലെ തന്നെ പ്രമുഖനായ ശദാബ് റയീൻ മുംബൈ ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാംസൺ സിൽവയാണ് .

യഥാർത്ഥ കഥയെ ആസ്പദമാക്കി ദീപ്തി നായർ എഴുതിയിരിക്കുന്ന കഥക്കും തിരക്കഥക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അരവിന്ദ് ഉണ്ണി ആണ്. വില്ലൻ എന്ന സിനിമയ് ക്ക് ശേഷം 8കെ റൗ യിൽ കേരളത്തിൽ ഷൂട്ട്‌ ചെയ്തിരിക്കുന്ന രണ്ടാമത്തെ സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. വസ്ത്രാലങ്കാരം ദിവ്യ ഷിന്റോ & മീനാക്ഷി ഡിസൈൻസ് .സ്റ്റിൽസ് റാം ആർ നായർ & വിഷ്ണു മോഹൻ. ഈ ചിത്രത്തിന്റെ എഡിറ്റർ രാകേഷ് അശോകയാണ്. ലൈൻ പ്രൊഡ്യൂസർ അഭിലാഷ് ശ്രീകുമാരൻ നായർ . ആർ പ്രൊഡക്ഷൻസ് ഫിലിമി നിർമ്മിക്കുന്ന ക്ഷണികം എന്ന ചിത്രം ജനുവരി 2022 ആദ്യവാരത്തിൽ റിലീസ് ചെയ്യുന്നു. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

Leave a Reply

Your email address will not be published. Required fields are marked *