ഷാർജ ഷേക്ക്

ആവശ്യമുള്ള സാധനങ്ങൾ


പാൽ ഐസ് ( Frozen milk) – 1/2 Ltr
ബൂസ്റ്റ് അല്ലെങ്കിൽ ഹോർലിക്സ് – 21/2 Tbsp
കപ്പലണ്ടി അല്ലെങ്കിൽ കശുവണ്ടി – 2 Tbsp പൊടിച്ചത്
ഞാലിപ്പൂവൻ അല്ലെങ്കിൽ കദളിപ്പഴം – 1 വലുത്
പഞ്ചസാര – 3-6 Tbsp


തയ്യാറാക്കുന്ന വിധം


ആദ്യം പഴം ,പഞ്ചസാര ,ബൂസ്റ്റ് ,പൊടിച്ച് കപ്പലണ്ടി എന്നിവ മിക്സിയുടെ ജാർലേക്ക് ഇട്ട് ഒന്ന് അടിച്ചെടുക്കുക.
അതിനുശേഷം ഫ്രീസറിൽ വച്ച് ഐസ് ആയ പാൽ എന്തെങ്കിലും വെച്ച് ഉടച്ച് ഇതിലേക്ക് ചെറുത്തു മിക്സിയിൽ ഉള്ള whip mode il ഇട്ട് ഒന്ന് അടിച്ചെടുക്കുക…. കുറെ നേരം ഇട്ട് അടിച്ചാൽ വെള്ളം പോലെ ആകും…. അത് കൊണ്ട് കുറച്ചു സെക്കൻഡുകൾ മാത്രം വിപ്പ് ചെയ്തു എടുക്കുക….നല്ല കട്ടിയും ക്രീമിയും ആയ ഷാർജ ഷേക്ക് വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാംഉണ്ടാക്കുമ്പോള്‍ തന്നെ ഗ്ലാസിലേക്ക് പകർത്തി കുടിക്കുക… കുറച്ചു നേരം ഇരുന്നാൽ വെള്ളം.പോലെ ആകും….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!