എക്സര്‍സൈസ് ചെയ്യുന്നതിനിടെയുള്ള കുഴഞ്ഞുമരണം കാരണം?…

ജിമ്മില്‍ എക്സര്‍സൈസ് ചെയ്യുന്നതിനിടെയുള്ള കുഴഞ്ഞുമരണം ഇന്ന് തുടര്‍ക്കഥയാണ്. നടന്മാരായ പുനീത് രാജ്കുമാർ, രാജു ശ്രീവാസ്തവ് സിദ്ധാന്ത് വീർ സൂര്യവൻഷി ഇവരുടെയെല്ലാം മരണം ഇത്തരത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു.

കാരണം

പ്രായം, രക്തസമ്മർദം, കൊളസ്‌ട്രോളിന്റെ അളവ്, അമിത വണ്ണം, മാനസിക സമ്മർദം, ലഹരി ഉപയോഗം എന്നിവയെല്ലാം ഹൃദയാഘാതത്തിനുള്ള സാധ്യതകൂട്ടുന്നു.ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന കൊറോണറി ആർട്ടറിയിൽ വരുന്ന പെട്ടെന്നുള്ള തടസമാണ് ഹൃദയാഘാതത്തിന് കാരണം. ഈ തടസമാണ് നെഞ്ച് വേദനയുണ്ടാക്കുന്നതും എന്നും ആരോഗ്യ വിദഗ്ദര്‍ ചുണ്ടിക്കാട്ടുന്നു.

വ്യായാമം ചെയ്യുമ്പോൾ ഓക്‌സിജന്റെ ആവശ്യകത വർധിക്കുകയാണ്. ഒപ്പം രക്തം സപ്ലൈ ചെയ്യുന്നത് മതിയാകാതെയും വരുന്നു. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുന്നതിന്റെ മറ്റൊരു കാരണം ഹൃദയത്തിൽ രക്തം കട്ടപിടിക്കുന്നതാണ്. ഇത് രക്തയോട്ടത്തെ ബാധിക്കും.

ഓരാഴ്ചയില്‍ മൊത്തം അഞ്ച് മണിക്കൂർ മോഡറേറ്റ് എക്‌സർസൈസോ, രണ്ടര മണിക്കൂറിന്റെ ഇന്റൻസ് എക്‌സർസൈസോ മാത്രം ചെയ്താൽ മതിയെന്നും ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുശരീര ഭാരം ക്രമീകരിക്കാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, വിഷാദമകറ്റാനും വ്യായാമം ഉത്തമമാണ്.എത്രമാത്രം വർക്ക് ഔട്ട് ചെയ്യണമെന്നത് ഓരോരുത്തരുടേയും ശരീരപ്രകൃതം അനുസരിച്ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *