പത്താം ക്ലാസുക്കാരിയുടെ ” ഗ്രാൻഡ്മ “.
പത്തിൽ പഠിക്കുന്ന ചിന്മയി ഒരുക്കുന്ന വളരെയേറെ സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചിത്രമാണ് ഗ്രാൻഡ്മ.
സ്പാറയിൽ ക്രീയേഷൻസിന്റെ ബാനറിൽ സജിമോൻ നിർമിക്കുന്ന ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ സുധീർ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഒപ്പം,ബേബി മീനാക്ഷിയുടെ
അനിയൻ മാസ്റ്റർ ആരിഷ് അനൂപ്,ഓൺലൈൻ ക്ലാസ്സിന് അടിമപ്പെട്ട ഡിപ്രഷനായ ഒരു ഒമ്പതുവയസ്സുകാരനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
കൂടാതെ ഖാദിമാൻ എന്നറിയപ്പെടുന്ന സജിമോൻ പാറയിലും അഭിനയിക്കുന്നു. നർത്തകിയും കോളേജ് പ്രൊഫസറുമായ ഗായത്രി വിജയലക്ഷ്മി, പ്രശസ്ത മോഡലായ ഗീ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വലിയ ക്യാൻവാസിൽ ഒരു ചലച്ചിത്രത്തിന്റെ എല്ലാ അനുഭൂതിയും നൽകുന്ന ഈ ചെറിയ ചിത്രത്തിൽ മറ്റു രണ്ട് കഥാപാത്രങ്ങളെ വിഷ്ണുദാസ്,ബ്രിന്റ ബെന്നി എന്നിവർ അവതരിപ്പിക്കുന്നു. ഉദ്ദേശശുദ്ധിയെ മാനിച്ച് ഡയറക്ടർ ചിൻമയിയുടെ ആശയത്തെ സപ്പോർട്ട് ചെയ്യുകയാണ് ചലച്ചിത്ര രംഗത്തെ രംഗത്തെ പ്രമുഖരായ സാങ്കേതിക പ്രവർത്തകർ.
ചിന്മയി കഥയെഴുതി സംവിധാനം ചെയ്യുന്ന ഐ ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ഫോട്ടോമാജിക് നിർവ്വഹിക്കുന്നു.
തിരക്കഥ സംഭാഷണം അനിൽ രാജ് എഴുതുന്നു.
എഡിറ്റിംഗ്-സിയാൻ ശ്രീകാന്ത്,സംഗീതം- ബാലഗോപാൽ,പ്രൊഡക്ഷൻ കൺട്രോളർ-അനീഷ് പെരുമ്പിലാവ്മേക്കപ്പ്-പ്രദീപ് രംഗൻ ആർട്ട്-ത്യാഗു തവനൂർ,സൗണ്ട് ആന്റ് മിക്സിങ് – ജെസ്വിൻ മാത്യു,വി എഫ് എക്സ്-ദിനേശ് ശശിധരൻ,ടൈറ്റിൽ ഡിസൈനിങ്-ബുദ്ധ കേവ്സ്,പ്രൊജക്റ്റ് ഡിസൈനർ- ജോൺ ഡെമിഷ് ആന്റണി ചീഫ് അസോസിയേറ്റ് ഡയറക്ടർ-സൂര്യദത്ത് എസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

