സില്‍ക്ക് സാരി എന്നും പുതുമയോടെ സൂക്ഷിക്കാം

വിശേഷാവസരങ്ങളില്‍ സ്ത്രീകള് പ്രീയം സിൽക്ക് സാരികളോടാണ്.സിൽക്ക് സാരികൾക്ക് താരതമ്യേന വെയ്റ്റ് കുറവു മികച്ച കളർ പ്രിന്‍റും ഔട്ട് ഓഫ് ഫാഷന്‍ ആവാത്തതുമാണ് ഈ ഇഷ്ടത്തിന് പിന്നിലെ രഹസ്യം. സിൽക്ക് സാരി വളരെ വിലപിടിപ്പുള്ളതും മിനുസമേറിയതുമാണ്. ഇത് വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

കസവ് നൂലിഴയുടെ സ്ഥാനത്ത് സിന്തറ്റിക് നൂലാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് സിൽക്ക് സാരി വാങ്ങുമ്പോൾ തന്നെ പ്രത്യേകം ശ്രദ്ധിക്കണം. കസവ് നൂലല്ലെങ്കിൽ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അത് കറുത്തു തുടങ്ങും.
സിൽക്ക് സാരിക്ക് ഭാരം കൂടുതല്‍ ആണെങ്കിൽ മുന്താണിയിൽ നെറ്റിടുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം പല്ലുവില്‍ ഉള്ള കസവ് നൂലുകള്‍ എവിടെയെങ്കിലും ഉടക്കി വലിഞ്ഞു പോകാന്‍ സാധ്യത ഉണ്ട്.


വാഷിംഗ് പൗഡറോ, സാധാരണ സോപ്പോ സിൽക്ക് സാരി കഴുകാനായി ഉപയോഗിക്കാൻ പാടില്ല. വീര്യം കുറഞ്ഞ സോപ്പു പൗഡറുകൾ അല്ലെങ്കില്‍ ഷാംപൂ ഉപയോഗിക്കാം.കഴുകിയ ശേഷം സ്റ്റാർച്ച് ചെയ്യാന്‍ മറക്കരുത്. ഇത് സാരിയുടെ തിളക്കം കൂട്ടാൻ സഹായിക്കും. മൈദ, ആരോറൂട്ട്, കഞ്ഞിവെള്ളം എന്നിവ ഉപയോഗിക്കുന്നതു കൊണ്ട് സാരിയിൽ അങ്ങിങ്ങായി വെളുത്ത പാടുകൾ പിടിക്കാൻ ഇടയുണ്ട്. അര ബക്കറ്റ് വെള്ളത്തിൽ ഒരു വലിയ സ്പൂൺ സ്റ്റാർച്ച് പൗഡർ ഇട്ടിട്ട് ഏകദേശം അര മണിക്കൂർ വയ്ക്കുക. അതിനു ശേഷം സാരി അഞ്ച് മിനിറ്റ് നേരം ഈ വെള്ളത്തിൽ മുക്കി വയ്ക്കുക. വളരെ മൃദുവായി വെള്ളം പിഴിഞ്ഞ ശേഷം തണലത്തിട്ട് ഉണക്കുക.


സാരി കഴുകിയ ശേഷം ഒരു സ്പൂൺ നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ സാരി 10 മിനിട്ടു നേരം മുക്കി വയ്ക്കുക. അതിനു ശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ഉണക്കാനിടുക.

Leave a Reply

Your email address will not be published. Required fields are marked *