ചെട്ടിനാട് ഞണ്ട് കറി
റെസിപി: ലക്ഷമി ലതീഷ്
മസാലക്കൂട്ട് തയ്യാറാക്കാൻ :
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
ജീരകം – 1 ടീസ്പൂൺ
പെരുംജീരകം – 1 ടേബിൾ സ്പൂൺ
കുരുമുളക് – 2 ടേബിൾസ്പൂൺ
മല്ലി – 1 ടേബിൾ സ്പൂൺ
വറ്റൽ മുളക്- 8 എണ്ണം
ഉള്ളി -1 ( മീഡിയം വലുപ്പം )
കറിക്കു ആവശ്യമായവ :
തക്കാളി – 2
വെളിച്ചെണ്ണ – 1 ടേബിൾ സ്‌പൂൺ പെരുംജീരകം – 1 ടീസ്പൂൺ കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ചതച്ചത് -2 ടേബിൾസ്പൂൺ ഞണ്ടു (അരകിലോ ക്ലീൻ ചെയ്തത് )ഉപ്പ് കറിവേപ്പില മല്ലിയില (ഓപ്ഷണൽ )
തയ്യാറാക്കുന്ന വിധം :ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ജീരകം , പെരുംജീരകം , കുരുമുളക് , മല്ലി , ചുവന്ന മുളക് , എന്നിവ ചേർത്ത് കരിഞ്ഞു പോകാതെ വറുക്കുക . അതിലേക്കു ഉള്ളി അറിഞ്ഞത് ചേർത്ത് നിറം മാറി വരുന്ന വരെ വഴറ്റുക . തക്കാളി ചേർത്ത് ഇളക്കി അലിഞ്ഞു ചേരുന്നവരെ വേവിക്കുക . തീ അണച്ച് ചൂടാറാൻ വയ്ക്കാം .
ഈ കൂട്ട് തണുത്തതിനു ശേഷം നല്ലതു പോലെ അരച്ചെടുക്കുക .മറ്റൊരു ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ പെരുംജീരകം ഇട്ടു മൂപ്പിച്ചു കറിവേപ്പിലയും വെളുത്തുള്ളി , ഇഞ്ചി ചതച്ചത് ചേർത്ത് പച്ചമണം മാറുന്നവരെ ഇളക്കുക . അരച്ച് വച്ച മസാലക്കൂട്ട് ഇതിലേക്ക് ഒഴിച്ച് ഇളക്കുക . തിളച്ചു വരുമ്പോൾ ഞണ്ട് ചേർത്ത് നന്നായി മിക്സ് ചെയ്യാം . ആവശ്യത്തിന് ഉപ്പും , അരകപ്പ് വെള്ളവും ചേർത്ത് ഇളക്കി അടച്ചു വച്ച് വേവിക്കാം .ചാറു കുറുകി വരുമ്പോൾ മല്ലിയില ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം .