” ജാക്കീ ഷെറീഫ് “
പ്രണയഗാനം ആസ്വദിക്കാം

തിരക്കഥകൃത്ത് റഫീക്ക് സീലാട്ട് രചനയും സംവിധാനവും നിർവഹിച്ച “ജാക്കീ ഷെരീഫ്” എന്ന സിനിമയിലെ ഗാനം റിലീസ് ചെയ്തു.ഷഹീറ നസീർ രചിച്ച് ജൂനിയർ മെഹബൂബ് ചിട്ടപ്പെടുത്തിയ ഗാനം ജൂനിയർ മെഹബൂബും ഗായിക അൽകാ അസ്കറും ചേർന്നാണ് ആലപിച്ചത്. ഹ്യദയസ്പർശിയായ പ്രണയ വീഡിയോ ഗാനം മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രൺജി പണിക്കർ റൂട്ട്സാ എന്റർടൈയ്മെന്റിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ
കാമിൽ,ബിജൂ
കൊടുങ്ങല്ലൂർ,മൻ രാജ്,
ഖാലിദ്, ഐ.ടി.ജോസഫ്, നവാസ് മൊയ്തു ,ബാബൂ പള്ളാശ്ശേരി, സുമംഗല സുനിൽ, ട്വിങ്കിൾ എന്നിവർക്കൊപ്പം പുതുമുഖ നായിക സിമ്നാ ഷാജിയും അഭിനയിക്കുന്നു.

മട്ടാഞ്ചേരി യുടെ പശ്ചാത്തലത്തിൽ ഒരുക്കുട്ടം സാധാരണക്കാരായ അഞ്ച് ചെറുപ്പക്കാരുടെ
സന്തോഷങ്ങളും സങ്കടങ്ങളും ഹാസ്യത്തിന്റെ മെമ്പൊടി ചേർത്ത് ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ” ജാക്കീ ഷെരീഫ് “.
ഉദ്വേഗജനകമായ നിരവധി
മൂഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന ഈ സിനിമയിൽ സസ്പെൻസിനും ആക്ഷനും ഏറേ പ്രാധാന്യമുണ്ട്.

ഛായാഗ്രഹണം- റെജി വി കുമാർ,ഗാന രചന-ഷഹീറ നസീർ, സംഗീതം-ജൂനിയർ മെഹബൂബ്,
ഗായകർ-ജൂനിയർ മെഹബൂബ്,അൽക അസ്കർ, സബ് ടൈറ്റിൽ-അൻസാർ അബ്ദുൾ ഷക്കൂർ,എഡിറ്റർ-വൈശാഖ് പൂനം, എസ് എഫ്എക്സ്-സജി കരിപ്പായിൽ.
മെയ് പതിനാലിന് റൂട്ട്സ് എന്റർടെയ്ൻമെന്റ്സ്
” ജാക്കീ ഷെറീഫ് ” റിലീസ് ചെയ്യും.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *