” ഞാന്‍ ശബരിഗിരി ദാസന്‍ “
ശബരിമല ശ്രീ ധർമ്മശാസ്താവിനെക്കുറിച്ച് കെ എൻ ബൈജു അണിയിച്ചൊരുക്കുന്ന ഭക്തി സാന്ദ്രമായ ആൽബമാണ്
“ഞാൻ ശബരിഗിരിദാസൻ “. രാജ്യത്ത് പിടിപെട്ട കൊറോണ എന്ന മഹാമാരിയാൽ മകരസംക്രമത്തിൽ പേട്ടതുള്ളി പമ്പയിൽ മുങ്ങി അയ്യനെ കാണാൻ സാധിക്കാത്ത ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ വികാരം ഉൾക്കൊണ്ടു കൊണ്ട് നിർമ്മിച്ചിട്ടുള്ളതാണ്
“ഞാൻ ശബരിഗിരി ദാസൻ ” എന്ന മൃൂസിക് ആൽബം.
കെ എൻ ബൈജു എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ആല്‍ബത്തില്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നതും കെ എന്‍ ബെെജു തന്നെയാണ്.വിനു ശ്രീലകം എഴുതിയ വരികള്‍ക്ക് കെ ആര്‍ അജയ് സംഗീതം പകരുന്നു.ആലാപനം-ബിജു നാരായണൻ.ഛായാഗ്രഹണം-പ്രശാന്ത്,സംവിധാന സഹായികള്‍- അതുൽ കോട്ടായി,അജയ് എസ് നായർ,പ്രൊഡക്ഷൻ മാനേജർ-നിദീഷ് മുരളി, സൗണ്ട് എഞ്ചിനീയർ- അനുരാജ് പൊന്നാനി,ഡി ഐ-വിനായകം ചെന്നൈ