ലോക്ക്ഡൗൺ,കോവിഡ്കാല മാനസികപ്രശ്നങ്ങളുണ്ടോ ..വിളിക്കാം അഞ്ജു ലക്ഷ്‌മിയെ

ജി.കണ്ണനുണ്ണി

ലോക്ക്ഡൗണിലും കോവിഡ്കാലത്തും പലതരം മാനസിക സമ്മർദങ്ങളിലൂടെ കടന്നു പോകുന്നവരാണ് നമ്മളിൽ പലരും. ഒരു കൺസൽട്ടന്റ് സൈക്കോളജിസ്റ്റിന്റെ ഓണ്ലൈൻ കൗൺസിലിംഗ് സേവനം നിങ്ങൾക്ക് വേണമെന്ന് തോന്നിയാൽ ഒരു ഫോൺവിളിക്കപ്പുറം സംസൃത കൗണ്സിലിംഗ് ക്ലിനിക്കിന്റെ പ്രൈവറ്റ് ഹെൽപ്പ് ഡെസ്കിലൂടെ സൈക്കോളജിസ്റ്റ് അഞ്ജു ലക്ഷ്‌മിയുടെ സേവനം നിങ്ങൾക്ക് എപ്പോഴും ലഭ്യമാണ്.

മാനസിക പ്രശ്നങ്ങൾ,വെല്ലുവിളികൾ, ജീവിതശൈലി വിഷയങ്ങൾ , മദ്യം -ലഹരി വസ്ത്തുക്കളുടെ അമിത ഉപയോഗം, കൗമാരപ്രശ്നങ്ങൾ എന്നീ വിഷയങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താൻ കഴിയാത്തവർക്ക് ഓണ്ലൈനായി തന്റെ സംസൃതയുടെ പ്രൈവറ്റ് ഹെൽപ്പ് ഡെസ്കിലൂടെ കൗണ്സിലിംഗ് നൽകുകയാണ് അഞ്ജു ലക്ഷ്‌മി.

ആലപ്പുഴ ജൂവനൽ ജസ്റ്റിസ് ബോർഡിന്റ് ഇൻസ്റ്റിട്യൂഷണൽ കൗൺസിലയറി പ്രവർത്തിച്ച അഞ്ജു ലക്ഷ്‌മി പ്രളയകാലത്തും കോവിഡ്കാലത്തും നിസ്വാർത്ഥമായ സേവനംകൊണ്ട് പ്രശംസ നേടിയ സാമൂഹ്യപ്രവർത്തക കൂടിയാണ്.

ഭാരതീയർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം എസ് സി സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അഞ്ജു ലക്ഷ്മി എം എസ് ഡബ്യു ബിരുദാനന്തരബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.2018ലാണ് തന്റെ സംസൃത എന്ന കൗണ്സിലിംഗ് ക്ലിനിക്കിന്റെ തുടക്കം.

ചെന്നൈ പ്രളയം മുതൽ സാമൂഹിക പ്രവർത്തക എന്ന നിലയിൽ നിസ്വാർത്ഥമായ സേവനം നടത്തുന്ന അഞ്ജു ലക്ഷ്‌മി ആൻപോട് കൊച്ചി പോലെയുള്ള സംഘടകളുടെ പ്രാരംഭകഘട്ടം മുതൽ പ്രവർത്തിച്ചു പോന്നു. അർഹരായ വ്യക്തികൾക്ക് ഭക്ഷണവും, മരുന്നുകൾ, ഓണ്ലൈൻ പഠനത്തിന് സാമ്പത്തികമായി പിന്നിൽ നിൽകുന്ന കുട്ടികൾക്ക് ടിവി,ടാബ്,മൊബൈൽ ഫോൺ എന്നിവ വിതരണം ചെയ്തും സംസൃത ക്ലിനിക്കിലൂടെ സമൂഹത്തിന് മാതൃയാവുകയാണ് അഞ്ജു ലക്ഷ്‌മി.



വിദേശത്തും സ്വദേശത്തുമുള്ള ഒട്ടേറെപേർക്ക് ദിനംപ്രതി തന്റെ ഓണ്ലൈൻ കൗണ്സിലിംഗിലൂടെ മാനസിക ആശ്വാസം പകരുകയാണ് സംസൃതയിലൂടെ അഞ്ജു ലക്ഷ്മി.
അച്ഛൻ സുശീലൻ അമ്മ അജിത, സഹോദരൻ അക്ഷയ് എന്നിവരുടെ പിന്തുണ അഞ്ജു ലക്ഷ്മിക്ക് കരുത്തുപകരുന്നു.
സംസൃത ക്ലിനിക്കിന്റെ 8589883232,9446680249 എന്ന നമ്പറുകളിൽ ഓണ്ലൈൻ സേവനം ലഭ്യമാണ്.

2 thoughts on “ലോക്ക്ഡൗൺ,കോവിഡ്കാല മാനസികപ്രശ്നങ്ങളുണ്ടോ ..വിളിക്കാം അഞ്ജു ലക്ഷ്‌മിയെ

  • 13 October 2021 at 9:36 pm
    Permalink

    The other day, while I was at work, my sister stole my iphone and tested to see if it can survive a 40 foot drop, just so she can be a youtube sensation. My apple ipad is now broken and she has 83 views. I know this is totally off topic but I had to share it with someone!

    Reply
  • 15 October 2021 at 5:07 am
    Permalink

    Hello there! This is kind of off topic but I need some help from an established blog. Is it difficult to set up your own blog? I’m not very techincal but I can figure things out pretty quick. I’m thinking about making my own but I’m not sure where to start. Do you have any tips or suggestions? With thanks

    Reply

Leave a Reply

Your email address will not be published. Required fields are marked *