എട്ടു വർഷം വരെ ലാഭം തരുന്ന ചതുരപയര്‍ കൃഷി
ചതുരപ്പയറും കൃഷി ചെയ്യുവാൻ ഏറ്റവും മികച്ച സമയമാണ് മണ്‍സൂണ്‍. പോഷകാംശങ്ങൾ ഏറെയുള്ള ഈ പയറിനങ്ങൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് ചേർന്നതും, മികച്ച രീതിയിൽ വിളവ് തരുന്നതുമാണ്.
ചതുരപ്പയർകേരളത്തിൽ എല്ലാ ഭാഗങ്ങളിലും കൃഷി ചെയ്യുന്ന പച്ചക്കറി വിളയാണ് ഇത്. ഏതു കാലാവസ്ഥയിലും ഏതു മണ്ണിലും ഇവ നന്നായി വളരുന്നു. ജലസേചന സൗകര്യം ഉള്ള ഇടം ആണെങ്കിൽ വേനൽക്കാലത്തും ഇത് മികച്ച രീതിയിൽ വിളവ് തരുന്നു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഈ കൃഷിക്ക് അനുയോജ്യമല്ല. കാര്യമായ രോഗ സാധ്യതകൾ ഇല്ലാത്ത ഒരു പയറിനം കൂടിയാണ് ഇത്. ഇതിൻറെ വിത്ത് നട്ട് ഏകദേശം രണ്ട് മാസം കൊണ്ട് വിളവ് ലഭ്യമാകുന്നു.
48 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്ത വിത്തുകൾ പാകി മുളപ്പിച്ചെടുക്കാം. ഇത് വള്ളിയായി പടർന്നു വരുമ്പോൾ പന്തൽ കെട്ടികൊടുക്കുകയോ അല്ലെങ്കിൽ വേലിയിൽ പടർത്തി കൊടുക്കുകയോ ചെയ്യുക. പൂവിട്ടു 21 ദിവസം കഴിഞ്ഞാൽ കായ പറിച്ചു തുടങ്ങാം.
നീളമുള്ള വള്ളികൾ ഉള്ള ഈ ചെടി മരങ്ങളിൽ പടർന്നു കയറി വളർന്നുകൊള്ളും. മണ്ണിൽ നൈട്രജൻ അളവ് വർദ്ധിപ്പിക്കുവാൻ ഏറ്റവും മികച്ച പയറിനമായി ഇതിനെ കണക്കാക്കുന്നു.വളക്കൂറുള്ള മണ്ണാണെങ്കിൽ വളപ്രയോഗം പോലും നടത്താതെ ഇത് കൃഷി ചെയ്യാം. തയ്യാറാക്കിയ തടങ്ങളിൽ ഒന്നരയടി അകലത്തിൽ വിത്തുകൾ പാകി കൃഷി ആരംഭിക്കാവുന്നതാണ്. പോഷകാംശങ്ങൾ നിറഞ്ഞ ഇതിൻറെ ഇലയും കായും ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ കന്നുകാലികൾക്ക് ഇത് തീറ്റയായി നൽകാവുന്നതാണ്. നമ്മുടെ ശരീരത്തിന് ആവശ്യം വേണ്ട വിറ്റാമിൻ സി യും, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതിൽ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു.
ഒരു സീസൺ കഴിഞ്ഞു ചെടി ഉണങ്ങിയാലും പറിച്ചു കളയരുത്. അടിയിലുള്ള കിഴങ്ങ് അടുത്ത വർഷം വീണ്ടും മുളച്ചു വരും. ഇത് 8 വർഷം വരെ പയര്‍ തരും.