തയ്യല്‍പഠിക്കാതെ ഡിസൈനര്‍രംഗത്ത് തിലകകുറിയായ സംരംഭക
ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ കൈപ്പിടിയില്‍ ഒതുക്കാന്‍ പറ്റുന്നത് ചെറിയകാര്യമല്ല. അതിന് വേണ്ടത് കഠിനമായപരിശ്രമവും പോരാട്ടവീര്യവുമാണ്. നിരന്തര പോരാട്ടങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീ ജീവിതങ്ങൾ നമുക്കിടയിലുണ്ട്. ഓണ്‍ ചോയ്സ്(own choice) എന്ന സംരംഭത്തിലൂടെ ചിന്നുവിന് നമ്മോട് പറയാനുള്ളതും അതാണ്.ഓണ്‍ ചോയ്സ് എന്ന ബുട്ടിക്കിന് തുടക്കമിട്ടത് എങ്ങനെയാണെന്ന് ചിന്നു വ്യക്തമാക്കുന്നു.

‘പിഎസ്.സി പഠിച്ച് സര്‍ക്കാര്‍ ജോലിനേടണമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. മറിച്ച് സ്വന്തംകാലില്‍ നിന്ന് വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രൈവറ്റായി ജോലിചെയ്യുന്നതിനോട് എനിക്ക് വിയോജിപ്പായിരുന്നു.ബിസിനസ് ചെയ്യുന്നതിനൊടൊപ്പം തന്‍റെ കുടുംബവവും മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റണം. എനിക്ക് മൂന്നു വയസ്സുകാരന്‍ കുഞ്ഞുണ്ട്. കുഞ്ഞിനെ കാര്യങ്ങള്‍ നോക്കാന്‍ മറ്റൊരാളെ ഏല്‍പ്പിക്കുന്നതിനോട് ഞങ്ങള്‍ താല്‍പര്യപ്പെട്ടിരുന്നില്ല. വാര്‍ത്തമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കാര്യങ്ങളൊക്കെ കണ്ടിട്ട് എങ്ങനെയാണ് കുഞ്ഞിനെ നോക്കാന്‍ മറ്റൊരാളെ വിശ്വസിച്ച് ഏല്‍പ്പിക്കുന്നത്.

ചെറുപ്പത്തിലെ തന്നെ തുണികള്‍ തയ്ക്കുമായിരുന്നു. എന്നാല്‍ തയ്യല്‍ ‘പഠിച്ചിരുന്നില്ല. തയ്യലിനോടുള്ള തന്‍റെ ടേസ്റ്റ് തിരിച്ചറിഞ്ഞ ചിന്നു എന്തുകൊണ്ട് ആ മേഖലയിലേക്ക് ചെന്നുകൂടയെന്ന് ചിന്തിച്ചു . തന്‍റെ ആശയം ബന്ധുക്കളോടും സുഹൃത്തുക്കളോടും വെളിപ്പെടുത്തിയപ്പോള്‍ നിനക്കത് പറ്റില്ല. ബിസിനസ് വിജയിച്ചില്ലെങ്കില്‍ മാനസികമായി തകര്‍ന്നുപോകും. എന്നാല്‍ ഉത്തരവാദിത്തങ്ങളെല്ലാം ഒന്നൊതുങ്ങി കഴിയുമ്പോള്‍ ആഗ്രഹങ്ങള്‍ സ്വപ്നമായി തന്നെ അവശേഷിക്കും. അങ്ങനെയാണ് സ്വപ്നനത്തിലേക്ക് നടന്നു കയറിയതെന്ന് ചിന്നു വ്യക്തമാക്കുന്നു.

നാലുമാസം മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെയുള്ള വസത്രങ്ങള്‍ ഓണ്‍ ചോയ്സിലുണ്ട്. ഷോപ്പില്‍ എത്തുന്ന കസ്ററമര്‍ ആഗ്രഹിക്കുന്നതരത്തില്‍ വസ്ത്രം ഡിസൈന്‍ ചെയ്ത് ചിന്നുകൊടുക്കുന്നു. മിതമായ നിരക്ക് മാത്രമേ ഈടാക്കുന്നുള്ളു. ഷോപ്പ് തുടങ്ങിയ സമയത്ത് വേണ്ടത്ര വിറ്റുവരവ് ഉണ്ടായില്ലെങ്കിലും ഭര്‍ത്താവ് വേണ്ടത്ര സപ്പോര്‍ട്ട് നല്‍കിയതിനാല്‍ മാനസികമായി തളരാതെ പിടിച്ചു നിന്നു.

ഇന്ന് താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വരുമാനം ഓണ്‍ ചോയ്സ് എന്ന സംരംഭം തനിക്ക് നല്‍കുന്നുണ്ടെന്നും ചിന്നു. ക്രോപ്പ് ടോപ്പ്സ്, കുര്‍ത്തി,പലാസോ എന്നുവേണ്ട ട്രെന്‍റിന് അനുസരിച്ചുള്ള വസ്ത്രം ഓണ്‍ ചോയ്സിലുണ്ട്. പുതിയ വസ്ത്രങ്ങള്‍ തരംഗങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ തന്‍റേതായ ഒരു കയ്യൊപ്പ് ചിന്നു പരീക്ഷിക്കുന്നു. അതൊക്കെ തന്നെ കസ്റ്റേമേഴ്സിന് ഇഷ്ടപ്പെടാറുണ്ടെന്നും ചിന്നു.

ഡിസൈൻ ഫീൽഡിൽ മുൻകൂർ പരിശീലനമൊന്നുമില്ലാതെ ഈ നേട്ടം ചിന്നു കൈവരിച്ചത്. പുതിയ ട്രെന്‍റിന് അനുസരിച്ചുള്ള കുട്ടികളുടെ വസ്ത്രങ്ങളും ഓണ്‍ ചോയ്സിലുണ്ട്. വസ്ത്രങ്ങള്‍ക്കിണങ്ങുന്ന ആക്സസറീസും ഓണ്‍ ചോയ്സിന്‍റെ പ്രത്യേകതയാണ്. സോഷ്യല്‍ മീഡിയയിലും ചിന്നു സജീവമാണ്. തന്‍റെ വിദേശത്തുനിന്നുവരെ ഓഡര്‍ ലഭിച്ചിരുന്നെന്നും ചിന്നു. കേരളീയ വസ്ത്രങ്ങളില്‍ കൂടുതല്‍ പുതുമ നിറച്ചുകൊണ്ടാണ് ഓണ്‍ ചോയ്സ് ബുട്ടിക്കിന്‍റെ കസ്റ്റമേഴ്സിന് ചിന്നു വിഷുകാഴ്ചയൊരുക്കുന്നത്. കൊല്ലം സ്വദേശി മനുവാണ് ചിന്നുവിന്‍റെ ഭര്‍ത്താവ്.കൊല്ലം ജില്ലയിലെ പുളിയില ,ഭഗവാന്‍ ജംക്ഷനിലാണ് ഓണ്‍ചോയ്സ് ബുട്ടിക്ക് (7505144308)
.