സംവിധായകന്‍ ശങ്കറിന്‍റെ മകള്‍ വിവാഹിതയായി വിഡിയോ
തമിഴ് സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി.തമിഴ്‌നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് വരൻ.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ചടങ്ങിൽ സന്നിഹിതരായിരുന്നു.
തമിഴ്‌നാട് പ്രീമിയർ ലീഗിൽ മധുരൈ പാന്തേഴ്‌സിന് വേണ്ടി കളിക്കുന്ന താരമാണ് രോഹിത്. അദ്ദേഹം ടീമിന്റെ ക്യാപ്റ്റനും കൂടെയാണ്. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ