” സ്വനം ” നാളെ നീസ്ട്രീമില്‍ കാണാംഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ”സ്വനം “
നാളെ ഉച്ചയ്ക്ക് രണ്ടര മണിക്ക് നീസ്ട്രീം ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നു.ദീപേഷ് ടി സംവിധാനം ചെയ്യുന്ന ” സ്വനം ” എന്ന ചിത്രത്തിൽ മാസ്റ്റർ അഭിനന്ദ് അക്കോടൻ, നിരഞ്ജൻ,രമ്യ രാഘവൻ,കവിത ശ്രീ, സന്തോഷ് കീഴാറ്റൂർ, രാജേന്ദ്രൻ തായട്ട്,വിജയ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


തുൽസി ഫിലിംസിന്റെ ബാനറിൽ രമ്യ രാഘവൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഡോക്ടർ വത്സലൻ വാതുശ്ശേരി എഴുതുന്നു.വിവേക് ഛായാഗ്രഹണം നിർവഹിക്കുന്നു.ജിനേഷ് എരമം എഴുതി
വരികൾക്ക് ഹരി വേണുഗോപാൽ ഈണം പകർന്ന ഗാനം കലേഷ് കരുണാകരൻ ആലപിക്കുന്നു.എഡിറ്റർ-വിജി ഏബ്രാഹം,
കൊ പ്രൊഡ്യൂസർ-വിജയ്,ദ്രൗപത് വിജയ്,കല-നിമേഷ് താനൂർ, വസ്ത്രാലങ്കാരം-കുക്കു ജീവൻ, അസോസിയേറ്റ് ഡയറക്ടർ-അനൂപ് അരവിന്ദൻ, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *