ഉറപ്പായും പണികിട്ടും രണ്ടാമത്തെ വിഡീയോ പങ്കുവച്ച് താരങ്ങള്‍
സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാകിയ ഹ്രസ്വചിത്രം പുറത്ത് വിട്ട് താരങ്ങള്‍.പരമ്പരയിലെ ആദ്യ വീഡിയോ കുറച്ച് ദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു.
https://www.facebook.com/watch/?v=1195432850927761
സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഉറപ്പായും പണി കിട്ടും എന്നാണ് വീഡിയോയില്‍ പറയുന്നത്. പൃഥ്വിരാജാണ് വീഡിയോയില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുത്തുന്നതും കുറ്റകരമാണെന്ന് പറയുന്നത്. കഴിഞ്ഞ വീഡിയോയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന സന്ദേശം നല്‍കിയത്
കേരള സര്‍ക്കാരിന്റെ വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നാണ് ഹ്രസ്വ ചിത്ര പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, മമ്മൂട്ടി, മഞ്ജു വാര്യര്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തന്നെ ഹ്രസ്വ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ നിഖില വിമലാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.