എഫ് ഡിയിൽ പലിശയും ആദായനികുതിയിളവും നേടാം

സാമ്പത്തിക വർഷം പിന്നിടാൻ ഇനി നാല് മാസം മാത്രം.നികുതിയിളവിനുള്ള നിക്ഷേപം ഇപ്പഴേ തുടങ്ങേണ്ടതുണ്ട്.നികുതി ഇളവിനുള്ള നിക്ഷേപം പരിഗണിക്കുമ്പോൾ പത്ത് ശതമാനം വരെ നികുതി സ്ലാബിലുള്ളവരാണെങ്കിൽ ബാങ്ക് എഫ് ഡി യ്ക്ക് പരിഗണന നൽകാം.80 സി പ്രകാരം ഒരു വർഷം 1.50 ലക്ഷം വരെയുള്ള നിക്ഷേപത്തിനാണ് നികുതി ഇളവ് ലഭിക്കുക. ചെറുകിട സ്വകാര്യ ബാങ്കുകളാണ് കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നത്.

ടാക്സ് സേവിങ്ങ് നിക്ഷേപത്തിന് ആർബിഎൽ ബാങ്ക് നൽകുന്നത് 6.30 ശതമാനം പലിശയാണ്.1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ചു വർഷക്കാലാവധിയെത്തുമ്പോൾ പലിശയടക്കം 2.05 ലക്ഷം രൂപയാണ് ലഭിക്കുക.യെസ് ബാങ്കിൽ 6.25 ശതമാനമാണ് പലിശ. 1.50 ലക്ഷം രൂപയുടെ നിക്ഷേപം കാലാവധിയെത്തുമ്പോൾ 2.05 ലക്ഷം രൂപയാകും.

ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് നൽകുന്നത് 5.95 ശതമാനം പലിശയാണ്.അഞ്ചുവർഷം പൂർത്തിയാകുമ്പോൾ 1.50 ലക്ഷം രൂപയുടെ നിക്ഷേപം 2.02 ലക്ഷമാകും.ആക്സിസ് ബാങ്കും കരൂർ വൈശ്യ ബാങ്കും 5.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.1.50 ലക്ഷം രൂപയുടെ നിക്ഷേപം 2 ലക്ഷമാകും.

Leave a Reply

Your email address will not be published. Required fields are marked *