കുട്ടികൾ വായിച്ചു വളരട്ടെ

വേനൽ അവധി തുടങ്ങി. കോവഡിന്റെ തീവ്രവ്യാപനം ആണ്. കുട്ടികളും പുറത്തിറങ്ങി കളിക്കാൻ പറ്റാതെ ബോറടിക്കുന്നുണ്ടാകും. ടിവി, മൊബൈൽ, മാത്രമാകും ആകെയുള്ള അവരുടെ എന്റൈർടൈൻമെന്റ്. ഈ സമയത്ത് വായനയിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടാം.

മൃഗങ്ങളും അവയുടെ ശബ്ദങ്ങളും പരിചയപ്പെടുത്താനും നിറങ്ങൾ തിരിച്ചറിയാനും ആകൃതികൾ പറഞ്ഞു കൊടുക്കാനുള്ള പുസ്തകങ്ങൾ വിപണിയിൽ ലഭ്യമാണ്.

ബാറ്ററി ഇട്ട് പ്രവർത്തിപ്പിക്കാവുന്ന, തുറക്കുമ്പോൾ പാട്ടു പാടുന്നത്, ഉള്ളടക്കത്തിനനുസരിച്ച് ശബ്ദങ്ങളോ വാക്കുകളോ കേൾക്കാവുന്നത്, അകത്ത് പപ്പെറ്റുകൾ ഉള്ളത്, പോപ്– അപ് ബുക്ക്സ്, തൊട്ടു നോക്കി മനസ്സിലാക്കാവുന്ന ടച് ആൻഡ് ഫീൽ ബുക്സ്…അങ്ങനെ കുട്ടികളെ വായനയിലേക്കും പുതിയ ലോകങ്ങളിലേക്കും അടുപ്പിക്കുന്ന വ്യത്യസ്തതയുള്ള പുസ്തകങ്ങൾ ലിറ്റിൽ റീഡർ ഇൻ യുവർ ലാപിൽ കിട്ടും.

ഡിസ്നി വേൾഡിലെ എല്ലാ മേഖലകളിലുമുള്ള പുസ്തകങ്ങൾ, ജംഗിൾ ബുക്ക്, ആക്റ്റിവിറ്റികൾ, പസിലുകൾ, സ്റ്റിക്കർ ആക്റ്റിവിറ്റികൾ, കുട്ടികളുടെ ഇഷ്ടതാരമായ ‘പെപ്പ പിഗ്’…കുട്ടിക്കുറുമ്പുകളെ പിടിച്ചിരുത്താൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. സ്കൂളിൽ പോകാൻ കഴിയാതെ വീട്ടിലിരിക്കുന്ന നഴ്സറിക്കാർക്ക് അക്ഷരമാലയോ എണ്ണമോ പഠിക്കാൻ വേണ്ട പുസ്തകങ്ങളും ഇഷ്ടം പോലെ.

നാലു വയസ്സിൽ തൊട്ടുള്ള കുഞ്ഞുങ്ങൾക്കു വേണ്ടി പേപ്പർ ബാക്ക്, ഹാർഡ് കവർ, ബോർഡ് ടൈപ്പ് പുസ്തകങ്ങൾ ഉണ്ട്. വലിച്ചാലും എറിഞ്ഞാലും കടിച്ചാലും കീറില്ല. കളിപ്പാട്ടം പോലെ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാം. പത്ത് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ട പുസ്തകങ്ങളാണ് ലിറ്റിൽ റീഡറിൽ കിട്ടുക.

ലിറ്റിൽ റീഡർ ഇൻ യുവർ ലാപിന്റെ ഇൻസ്റ്റ പേജിൽ പുസ്തകങ്ങളുടെ ആദ്യ പേജ് മുതൽ അവസാന പേജ് വരെ വിഡിയോ ഇടും. ആയിരത്തിലേറെ പുസ്തകങ്ങളിൽ നിന്ന് ഇഷ്ടപ്പെട്ടതെല്ലാം ബ്ലോക് ചെയ്ത് കാർട്ടിൽ ഇട്ടു വയ്ക്കാം. ആദ്യം ബ്ലോക് ചെയ്ത പുസ്തകത്തിന് മാത്രം അപ്പോൾ വില നൽകിയാൽ മതി. ബ്ലോക് ചെയ്ത പുസ്തകങ്ങൾ മുപ്പത് ദിവസം വരെ കാർട്ടിൽ ഉണ്ടാകും. ആവശ്യമുള്ള പുസ്തകങ്ങൾ കിട്ടിക്കഴിഞ്ഞാൽ ഒരുമിച്ച് ഓർഡർ കൊടുക്കാം. മുഴുവൻ പണവും അഡ്രസ്സും ഫോൺ നമ്പറും നൽകിയാൽ മതി, പുസ്തകം കൊറിയർ ആയി വീട്ടിലെത്തും.

അതുപോലെ തന്നെ കളിക്കുടുക്ക, ബാലരമ, ബാലഭൂമി തുടങ്ങിയ കഥ പുസ്തകങ്ങളും കൂട്ടുകൾക്ക് വാങ്ങി കൊടുക്കാം. കഥകളുടെയും ഭാവനകളുടെയും ലോകത്ത് പൂമ്പാറ്റകളെ പോലെ അവർ പറന്നുഉല്ലസിക്കട്ടെ. പുസ്തകങ്ങൾ ഉത്തമ കൂട്ടുകാർ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *