കുട്ടികൾക്കയൊരു ക്രാഫ്റ്റ് വർക്ക്
കുട്ടികളുടെ അവധി കാലം ആണല്ലോ. നിങ്ങളുടെ ഫോണിനു വേണ്ടി പിടിവാശി പിടിക്കുന്ന കുട്ടികളെ ഇനി വഴക്ക് പറയണ്ട.ക്രീയേറ്റീവ് ആയിട്ടുള്ള കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടാൻ ഒന്നു ശ്രമിച്ചു നോക്കൂ..
കുട്ടികൾക്ക് വേണ്ടിയുള്ള ക്രാഫ്റ്റ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കാർഡ്ബോർഡ് പീസ് സംഘപ്പിക്കുക എന്നതാണ് ആദ്യ സ്റ്റെപ്.
ചിത്രത്തിൽ കാണുന്നത് പോലെ നിങ്ങളുടെ കാർഡ്ബോർഡ് പീസിൽ വരച്ചെടുക്കുക. ഈ ചിത്രങ്ങൾ തന്നെ വേണമെന്നില്ല. നിങ്ങളുടെ ഇഷ്ട്ടമുള്ളത് ഒക്കെ വരക്കാം. ചിത്രങ്ങൾ വരക്കാൻ രക്ഷിതാക്കൾക്കും സഹായിച്ചു കൊടുക്കാം
ചിത്രങ്ങളൊക്കതന്നെ വെട്ടി മാറ്റിയെടുക്കുക. ചിത്രങ്ങൾ വെട്ടിയെടുക്കേണ്ടത് മുതിർന്നവർ തന്നെയാവണം. കത്രികയും കത്തിയും ഒക്കെ എടുത്തുപയോഗിക്കുമ്പോൾ മുറിവ് ഉണ്ടാകാൻ ഇടയുണ്ട്. ഫിനിഷിങ് കുട്ടികൾ വെട്ടിയാൽ ചിലപ്പോൾ ഉണ്ടാകില്ല.
ഇനിവെട്ടി മാറ്റിഎടുത്ത കാർഡ്ബോർഡ് പീസിൽ കളർ കൊടുക്കുക എന്നതാണ് അടുത്ത പടി. വെട്ടിമാറ്റിയ കാർഡ്ബോർഡ് കഷ്ണങ്ങളിൽ സ്പ്രേ പെയിന്റ് ചെയ്തു കൊടുക്കാം.
പെയിന്റ് ഉണങ്ങാൻ കാത്തിരിക്കുക.മുപ്പതു സെന്റിമീറ്റർ നീളത്തിൽ റൗണ്ട് ഷേപ്പിൽ കാർഡ്ബോർഡിൽ വെട്ടിയെടുക്കുക. അതിലേക്ക് നമ്മൾ വെട്ടിമാറ്റിയ പിസുകൾ ഒട്ടിച്ചു കൊടുക്കാം. നമ്മുടെ ക്രാഫ്റ്റ് റെഡിയായി കഴിഞ്ഞു… കൊറോണക്കാലം ഗിഫ്റ്റ് പുറത്തുപോയി വാങ്ങാൻ പറ്റിയില്ലെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. നമ്മുടെ ക്രാഫ്റ്റ് സുഹൃത്തിനു കൊറിയർ ചെയ്തു സർപ്രൈസ് കൊടുക്കാം
ബിനു പ്രിയ (ഡിസൈനർ )