വിവാഹപിറ്റേന്ന് ഡിവോഴ്സ് ആവശ്യപ്പെട്ടു; ഭാര്യയെ കഴുത്ത് ഞെരിച്ച്കൊന്ന് ഭര്‍ത്താവ്
ഡിവോഴ്സ് ചോദിച്ചതിന് യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു. അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ആർലിംഗ്ടണിലാണ് സംഭവം നടന്നത്. 39 കാരനായ താരിഖ് അൽഖയ്യാലിയാണ് വാസമൂസ എന്ന 23 കാരിയെ വിവാഹപ്പിറ്റേന്ന് വിവാഹമോചനം ആവശ്യപ്പെട്ടു എന്ന കാരണത്താൽ കഴുത്തുഞെരിച്ചു കൊന്നത്.
കേസിൽ ഇയാൾക്ക് അമേരിക്കൻ കോടതി 23 വർഷത്തെ തടവു ശിക്ഷ വിധിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യയെ കട്ടിലിൽ കിടത്തി ഇയാൾ ജോലിക്കു പോകുകയായിരുന്നു. തിരിച്ചു വന്നപ്പോഴേക്കും അവർ മരിച്ചിരുന്നു.ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിവാഹത്തിനു പിറ്റേന്നുതന്നെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും യുവതി വിവാഹമോചനം ആവശ്യപ്പെടുകയുമായിരുന്നു.താരിഖിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നടക്കമുള്ള കാര്യങ്ങൾ യുവതി എടുത്തിട്ടു.അടുത്ത അപ്പാർട്ട്മെന്റിൽ എന്തോ പ്രശ്നം നടന്നതായി ഇയാളുടെ അപാർട്മെന്റിന് അടുത്തുള്ള ആൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്.ചോദ്യം ചെയ്തപ്പോഴാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. വിവാഹത്തിനു മുമ്പ് തന്നെ ഇരുവരും തമ്മിൽ പ്രശ്നമായിരുന്നതായി വാസം മൂസയുടെ സഹോദരൻ പറഞ്ഞതായി ഫോർട് വർത് സ്റ്റാർ ടെലഗ്രാം റിപ്പോർട്ട് ചെയ്തു. പ്രശ്നങ്ങൾ പറഞ്ഞതീർത്തതിന് ശേഷമാണ് വിവാഹം നടന്നത്.ജോർദാനിൽ ജനിച്ചുവളർന്ന താരിഖ് അമേരിക്കയിലാണ് ജോലി ചെയ്തിരുന്നത്