ജാപ്പനീസ് രാജകുമാരിയെ മിന്നുകെട്ടിയത് സാധാരണക്കാരന്‍

ജപ്പാനിലെ രാജകുമാരിയായ മാകോയും കേയി കൊമുറോയും വിവാഹിതരായി. പ്രണയ വിവാഹമായിരുന്നു. ഒരു പാട് കാലങ്ങളായി ഇവർ സേനഹത്തിൽ ആയിരുന്നു. 30 വയസ്സുകാരിയായ മാകോ ജപ്പാനിലെ രാജാവ് അകിഷിനോയുടെ മകളാണ്.

വിവാഹ നിശ്ചയം നാലുവർഷം മുമ്പ് നടന്നത് ആണ്. കോമുറോയുടെ അമ്മയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് വാർത്തകൾ പുറത്ത് വന്നതോടെ വിവാഹം നടത്തുന്നത് നീണ്ടുപോകുകയായിരുന്നു. തുടർന്ന് നിയമപഠനത്തിനായി കോമുറോ 2018-ൽ ന്യൂയോർക്കിലെത്തി. അവിടെന്ന് ഈ സെപ്റ്റംബറിലാണ് അദ്ദേഹം ജപ്പാനിൽ തിരികെയെത്തിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞതായി ഇംപീരിയൽ ഹൗസ്ഹോൾഡ് ഏജൻസിയുടെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ ഒരു പ്രാദേശികതലത്തിലുള്ള ഓഫീസിൽ വെച്ച് ഇരുവരും വിവാഹിതരായെന്ന് അവർ അറിയിച്ചു.
രാജകുടുംബത്തിലെ വനിതാ അംഗങ്ങൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകും എന്ന നിയമം നിലവിലുണ്ട്.

ഈ നിയമപ്രകാരം മാകോയ്ക്ക് രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും നഷ്ടമാകും. നിയമമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കെയി കോമുറോ എന്ന സാധാരണക്കാരനെ മോകോ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റിയൻ കോളേജിൽ നിയമപഠനത്തിനിടെയാണ് മാകോ കെയി കോമുറോയെ കണ്ടുമുട്ടുന്നത്. 2012-ൽ ആയിരുന്നു അത്. പിന്നീട് ഈ സൗഹൃദം വളർന്ന് പ്രണയമായി മാറുകയായിരുന്നു.
നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത്.

എന്നാൽ, നിബന്ധനകൾ അംഗീകരിക്കില്ലെന്നും രാജകുടുംബത്തിൽ പരമ്പരാഗത ആചാരങ്ങളില്ലാതെ, രാജകുടുംബത്തിൽനിന്ന് വിവാഹിതരാകുന്ന സ്ത്രീകൾക്ക് സാധാരണയായി രാജകുടുംബം നൽകുന്ന കോടിക്കണക്കിന് രൂപയുടെ പ്രതിഫലം മാകോ നിരസിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. രാജകുടുംബത്തിലെ വനിതാ അംഗങ്ങൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകുമെങ്കിലും രാജകുടുംബത്തിലെ പുരുഷന്മാർക്ക് ഈ നിയമം ബാധകമല്ല. പാസ്റ്റൽ വസ്ത്രവും ആഭരണങ്ങളും ധരിച്ച മാക്കോ മാതാപിതാക്കളോടും സഹോദരിയോടും തങ്ങളുടെ വസതിയുടെ മുന്നിൽനിന്ന് യാത്ര പറയുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടു.

വളരെ ശ്രദ്ധേയമായ വിവാഹമായിരുന്നു ഇവരുടേത്. ആകർഷകമായ വസ്ത്രങ്ങളും മറ്റും ധരിധ മോക്കോ സുന്ദരിയായിട്ട് ആണ് വിവാഹ ദിനത്തിൽ വന്നത്. എന്തായാലും ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *