നാല്‍പത്തിയേഴ് വര്‍ഷമായി പാര്‍ക്ക് ചെയ്ത വിന്‍റേജ് കാര്‍ ;സോഷ്യല്‍മീഡിയയില്‍ വൈറലായ ഇറ്റലിയിലെ സ്മാരകം
നല്‍പതിലേറെ വര്‍ഷമായി ഇറ്റലിയില്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന വിന്‍റേജ് കാറാണ് നവമാധ്യമങ്ങളില്‍ വൈറല്‍.
ഇറ്റലിയിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമാണ് വർഷമായി പാർക്ക് ചെയ്തിട്ടിരിക്കുന്ന ഈ വിന്‍റേജ് കാറിനെ സ്മാരകമാക്കിമാറ്റിയിരിക്കുകയാണ്.ഇറ്റലിയിലെ ട്രെവിസോ പ്രവിശ്യയിലെ കൊനെഗ്ലിയാനോ എന്ന ചെറുപട്ടണത്തിലെ വസിക്കുന്ന ആഞ്ചലോ ഫ്രിഗോലെന്റ് ബെർട്ടില്ല മൊഡോളോ ദമ്പതികളാണ് കാറിന്‍റെ ഉടമകള്‍.പത്ര കിയോസ്‌ക് നടത്തുകയായിരുന്നു ആഞ്ചലോ ഫ്രിഗോലെന്റ്
ദമ്പതികൾ 1962-ലാണ് ലാൻസിയ ഫുൾവിയ എന്ന കാർ സ്വന്തമാക്കിയത്. പത്രങ്ങൾ തങ്ങളുടെ കടയിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു പ്രധാനമായും ഈ കാർ ഉപയോഗിച്ചിരുന്നത്. നാൽപത് വർഷത്തോളം ബിസിനസ് നടത്തിയതിന് ശേഷമാണ് ആഞ്ചലോയും ബെർട്ടില്ലയും വിരമിച്ചത്.വിരമിച്ച ശേഷം കമ്പനി പൂട്ടുന്നതിന് മുമ്പ് അവരുടെ കാർ സ്ഥാപനത്തിന് മുന്നിൽ തന്നെ പാർക്ക് ചെയ്യാൻ ദമ്പതികൾ തീരുമാനിച്ചു. അന്നുമുതലാണ് വാഹനം അവിടെ പാർക്ക് ചെയ്തിരിക്കുന്നത്. 47 വർഷങ്ങൾക്ക് ശേഷം കാറ് ഇപ്പോൾ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. എന്നാൽ കാർ കാണാൻ ഈ പ്രദേശത്ത് ആളുകളുടെ തിക്കും തിരക്കും വർദ്ധിച്ചതോടെ കാറ് അതുവരെ പാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് മാറ്റേണ്ടി വന്നു.
ആ സ്ഥലത്ത് നിന്ന് വാഹനം മാറ്റിയ വാർത്ത പ്രദേശത്ത് പരന്നതോടെ രണ്ട് വിന്റേജ് കാർ പ്രേമികൾ കാർ പുനഃസ്ഥാപിച്ച് സ്മാരകമായി സെറെറ്റി ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിക്കാൻ സന്നദ്ധരായികാറിന്‍റെ ഉടമകളുടെ വീടിന് പുറത്താണ് ഇൻസ്റ്റിറ്റ്യൂട്ട്. പൂർണ്ണമായി പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ, സ്‌കൂൾ പരിസരത്ത് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന അവരുടെ കാറിനെ അവർക്ക് നിത്യവും നോക്കി കാണാം.