ജന്മനാ വിരലടയാളം ഇല്ലാത്ത കുടുംബം

തങ്ങളുടേതല്ലാത്ത കാരണത്താല്‍ വിദേശത്തേക്ക് പോകുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിവന്ന ഒരു കുടുംബമുണ്ട് അങ്ങ് ബംഗ്ലാദേശില്‍.ഇവർക്ക് ജന്മനാ വിരലടയാളങ്ങൾ ഇല്ല. വിരലടയാളം ഇല്ലാത്ത ബംഗ്ലാദേശിലെ ഈ കുടുംബത്തിലെ മൂന്ന് തലമുറയിലെ പുരുഷന്‍മാരും ഇങ്ങനെയാണ്.ആർക്കും വിരലടയാളം ഇല്ല. ഇത് കുടുംബത്തിലെ ജനിതകമാറ്റം ആയാണ് വിലയിരുത്തപ്പെടുന്നത്.


” അഡെർമറ്റോഗ്ലീഫിയ ” എന്ന ജനിതകത്തകരാറാണിത് എന്നാണ് പറയപ്പെടുന്നത് .-ജന്മനാ കൈകളിൽ രേഖകൾ ഇല്ലാത്ത അവസ്ഥ, മിനുസമായ ചർമം മാത്രം.ഈ അവസ്ഥ കാരണം നിരവധി ബുദ്ധിമുട്ടുകൾ ആണ് ഈ കുടുംബം അനുഭവിക്കുന്നത്.കാൽ വിരലുകൾ , കൈപ്പത്തികൾ കാലുകളുടെ വിരലുകൾ എന്നിവയില്‍ ഒന്നും അടയാളങ്ങൾ ഇല്ല

സിം കാർഡുകൾ വാങ്ങാനും, വോട്ടർ ഐഡികളിൽ പേര് രേഖപ്പെടുത്താനും, പാസ്‌പോർട്ടുകൾ എടുക്കാനും ഒന്നും ഇവർക്ക് സാധിക്കുന്നില്ല.വിരലടയാളം ഇല്ലാത്ത ബംഗ്ലാദേശിലെ ഈ കുടുംബത്തിലെ മൂന്ന് തലമുറയിലെ പുരുഷന്‍മാരും ഇങ്ങനെയാണ്.ആർക്കും വിരലടയാളം ഇല്ല. ഇത് കുടുംബത്തിലെ ജനിതകമാറ്റം ആയാണ് വിലയിരുത്തപ്പെടുന്നത്.
” അഡെർമറ്റോഗ്ലീഫിയ ” എന്ന ജനിതകത്തകരാറാണിത് എന്നാണ് പറയപ്പെടുന്നത് .-ജന്മനാ കൈകളിൽ രേഖകൾ ഇല്ലാത്ത അവസ്ഥ, മിനുസമായ ചർമം മാത്രം.ഈ അവസ്ഥ കാരണം നിരവധി ബുദ്ധിമുട്ടുകൾ ആണ് ഈ കുടുംബം അനുഭവിക്കുന്നത്.കാൽ വിരലുകൾ , കൈപ്പത്തികൾ കാലുകളുടെ വിരലുകൾ എന്നിവയില്‍ ഒന്നും അടയാളങ്ങൾ ഇല്ല.

തിരിച്ചറിയാൻ വിരലടയാളം ആവശ്യമുള്ള രാജ്യങ്ങളിൽ പ്രവേശിക്കാൻ ഇവർക്ക് സാധിക്കാത്തത് വലിയ വെല്ലുവിളിയാണ്.2008 ൽ ബംഗ്ലാദേശിൽ മുതിർന്ന പൗരന്‍മാർക്കായി ദേശീയ ഐഡി കാർഡുകൾ അവതരിപ്പിച്ചപ്പോൾ വിരലടയാളം ആവശ്യമായിരുന്നു.എന്നാൽ അന്ന് ഈ കുടുംബത്തിലെ മുതിർന്ന വ്യക്തിക്ക് “NO FINGERPRINT” എന്ന് സ്റ്റാമ്പ് ചെയ്ത ഒരു കാർഡാണ് അധികൃതർ നല്‍കിയത്.

2010 ൽ പാസ്‌പോർട്ടുകൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കും വിരലടയാളം നിർബന്ധമായപ്പോൾ നിരവധി പ്രശ്നങ്ങളാണ് ഈ കുടുംബത്തിലെ മറ്റു അംഗങ്ങൾ നേരിടേണ്ടി വന്നത്. മെഡിക്കൽ ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയാണ് ഈ കുടുംബത്തിലെ പുരുഷന്‍മാർ ആവശ്യങ്ങൾ നിറവേറ്റുന്നത്.

വിരലടയാളം നൽകാൻ കഴിയാത്തതിനാൽ ഈ കുടുംബത്തിലെ ഒരു അംഗം ഇതുവരെ ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടില്ല.ബൈക്ക് ഓടിക്കുമ്പോൾ പലപ്പോഴും ലൈസൻസ് ചോദിച്ച് പോലീസ് പൊക്കും. എന്നാൽ തന്‍റെ അവസ്ഥ പറഞ്ഞാൽ അവർക്ക് മനസ്സിലാക്കില്ല. പിഴ അടച്ചാണ് അദ്ദേഹം രക്ഷപ്പെടുന്നത്.സ്വന്തം പേരിൽ ഒരു സിം കാര്‍ഡ് എടുക്കാൻ സാധിക്കില്ല.

വീട്ടിലുള്ള സ്ത്രീകളുടെ പേരിലാണ് സിം കാർഡുകൾ എടുക്കുന്നത്.പലപ്പോഴും ഈ കുടുംബത്തിലെ പുരുഷന്‍മാർക്ക് രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് പാസ്‌പോർട്ട് ലഭിക്കാൻ ഹാജരാക്കാൻ പറയുന്ന എല്ലാ രേഖകളും ഹാജരാക്കും. പിന്നീട് എല്ലാ അന്വേഷണത്തിനും ഒടുവിലാണ് പാസ്പോർട്ട് കിട്ടുന്നതെന്നും ഇവര്‍ പറയുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട് പ്രവീണ്‍ പ്രകാശ്,വിവിധമാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!