‘ഭര്‍ത്താവിന്‍റെ പുനര്‍ജന്മം’ !!പശുവിനെ വിവാഹം ചെയ്ത് മധ്യവയസ്ക

പശു മരിച്ചുപോയ ഭര്‍ത്താവിനെ പോലെ പെരുമാറുന്നു. ഭര്‍ത്താവിന്‍റെ പുനര്‍ജന്മമാണെന്ന വിശ്വാസത്തില്‍ പശുവിനെ വിവാഹം ചെയ്ത് മധ്യവയ്സക.കംബോഡിയയിലെ വടക്കുകിഴക്കൻ ക്രാറ്റി പ്രവിശ്യയിൽ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത്. പശുവിനെ കുളിപ്പിച്ചും നന്നായി പരിചരിച്ചുമാണ് ഇവരുടെ ജീവിതം. നന്നായി കുളിപ്പിക്കും, ഭർത്താവ് ടോൾഖുത് ഉപയോഗിച്ചിരുന്ന തലയണയടക്കമുള്ള തലയണകൾ തുന്നിച്ചേർത്ത് മെത്തയുണ്ടാക്കി. അതിലാണ് പശുവിനെ കിടത്തുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഭർത്താവ് ടോളിന്റെ മരണം.
സ്നേഹത്തോടെ ചുംബിക്കുകയും പെരുമാറുന്നുവെന്നും, ഭർത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും കാട്ടിയാണ് ഇവര്‍ പശുവിനെ വിവാഹം ചെയ്തതത്. ഭർത്താവിനെ പോലെ വീടിന് മുകളിലെ നിലയിലേക്ക് പശു തന്നെ പിന്തുടരുന്നുവെന്നും സ്ത്രീ പറയുന്നു.


പശുവിനൊപ്പമുള്ള ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വിവാഹ ചടങ്ങുകളും നടത്തിയതായാണ് നാട്ടുകാർ പറയുന്നത് ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടില്ല.. ‘പശുക്കുട്ടി എന്റെ ഭർത്താവാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അവൻ എന്ത് ചെയ്താലും, ജീവിച്ചിരുന്നപ്പോൾ ഭർത്താവ് ചെയ്യുന്നതുപോലെയാണ്’- എന്നായിരുന്നു ഖിം ഹാങ് പറഞ്ഞത്.

ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഉപയോഗിച്ച വസ്തുക്കളിൽ പലതും അവർ പശുവിന് നൽകുകയും ചെയ്തതായി ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു.ഖിം ഹാങ്ങിന്റെ മകളും അമ്മയുടെ വിശ്വാസം അംഗീകരിക്കുന്നതായാണ് റിപ്പോർട്ട്. അമ്മ പറയുന്നത് വിശ്വസിക്കുന്നതായും അച്ഛനെ നല്ല രീതിയിൽ ജാഗ്രതയോടെ പരിചരിക്കുമെന്നും അവൾ പറയുന്നു. പശുവിനെ ഉപദ്രവിക്കരുതെന്നും, വിൽക്കരുതെന്നും മക്കളെ ഖിം വിലക്കിയിട്ടുണ്ട്. ഒപ്പം അവരുടെ മരണ ശേഷവും പരിപാലിക്കണമെന്നും ഖിം മകളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *