വൈറലായി അഞ്ച് വയസ്സുകാരിയുടെ പെയിന്റിംഗുകള്‍ വിഡിയോ കാണാം

ചുവരില്‍ വരച്ചതിന് രക്ഷിതാക്കളുടെ കയ്യില്‍ നിന്ന് ശകാരം കിട്ടിയവരാണ് നമ്മളില്‍ ഭൂരിഭാഗവും. പൂക്കളും മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങളായിരിക്കും കുട്ടികള്‍ വരയ്ക്കാന്‍ ശ്രമിക്കുന്നത്. ഒരു അഞ്ച് വയസ്സുകാരിയുടെ ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ സംസാരവിഷയം. ചിത്രങ്ങള്‍ എല്ലാം തന്നെ മനോഹരവും വ്യത്യസ്തവുമാണെന്ന് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.


നവോമി ലിയു എന്നാണ് ആ അഞ്ചു വയസുകാരിയുടെ പേര്. ട്വിറ്റര്‍ അക്കൗണ്ടിലാണ് നവോമിയുടെ ചിത്രരചനാ പാടവം വെളിപ്പെടുത്തുന്ന വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഏറെ ഉയരമുള്ള വലിയ ക്യാന്‍വാസില്‍ വിവിധ വര്‍ണങ്ങള്‍ കൊണ്ട് വ്യത്യസ്ത തരം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയാണ് അഞ്ചു വയസുകാരി മനോഹരമായി പെയിന്റ് ചെയ്യുന്നത്. പല ദിവസങ്ങളായാണ് ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നു വിഡിയോയില്‍ നിന്നും വ്യക്തമാണ്


ഓണ്‍ലൈന്‍ മാധ്യമങ്ങളിലെല്ലാം തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ആ പെയിന്റിങ്ങുകള്‍ ഇതിനോടകം കണ്ടവരുടെ എണ്ണം 1.4 മില്യണ്‍ ആണ്വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തത്രയും മനോഹരമാണ് നവോമിയുടെ പെയിന്റിങ് എന്നാണ് സമൂഹമാധ്യമത്തില്‍ ആളുകള്‍ കുറിക്കുന്നത്. അഞ്ചു വയസുള്ള കലാകാരി അവളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്ന എന്ന അടിക്കുറിപ്പോടു കൂടിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 1.4 ദശലക്ഷം ആളുകള്‍ വിഡിയോ കാണുക മാത്രമല്ല ആയിരക്കണക്കിന് ആളുകള്‍ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *