വിവാഹ തിയതി പ്രഖ്യാപിച്ച് വിഷ്ണു വിശാലും ജ്വാല ഗുട്ടയും
ജ്വാല ഗുട്ടയുമായുള്ള വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി വിഷ്ണു വിശാല്‍. വിവാഹ തീയതി താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഏപ്രില്‍ 22 നാണ് വിവാഹം. വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും ഏറെക്കാലമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ആരണ്യ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയില്‍ വിവാഹം ഉടനുണ്ടാകുമെന്ന് വിഷ്ണു വിശാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് ഇരുതാരങ്ങളും വിവാഹ തീയതിയും പുറത്തുവിട്ടിരിക്കുന്നത്.
ചലച്ചിത്രലോകത്ത് ഏറെ സ്വീകാര്യനായ താരമാണ് വിഷ്ണു വിശാല്‍. രാക്ഷസന്‍ എന്ന ചിത്രത്തിലൂടെയാണ് താരം ജനപ്രീതി നേടുന്നത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് ജ്വാല ഗുട്ട.