” തേള്‍ ” ട്രെയ്ലർ സൈന പ്ലേ യിൽ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദ്,ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി എസ്.എസ്.ഹുസൈന്‍ തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന ” തേൾ “
എന്ന ഫാമിലി, സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ സൈന പ്ലേ ഒടിടി യിൽ റിലീസായി. തന്‍വീര്‍ ക്രീയേഷന്‍സിന്റെ ബാനറില്‍ ജസീം സൈനുലാബ്ദില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജീഷ് കപ്പാറ നിർവ്വഹിക്കുന്നു.


ബിസ്സിനസ്സുകാരനാ ദീരജ്,വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിരഞ്ജനയെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. വിവാഹശേഷം ദീരജിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവബഹുലമായ പ്രശ്നങ്ങളാണ് സസ്‌പെന്‍സിലൂടെ ഈ ചിത്രത്തിൽ സംവിധായകൻ ഷാഫി എസ്.എസ്.ഹുസൈൻ ദൃശ്യവൽക്കരിക്കുന്നത്.

കോ.പ്രൊഡ്യൂസേഴ്‌സ്-പത്മകുമാര്‍, ജയകൃഷ്ണന്‍,ഷഫീക്,എഡിറ്റിംഗ്-ബിബിന്‍ വിശ്വല ഡോണ്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അജയ് ഘോഷ് പരവൂർ,ഗാനരചന-സുനില്‍ കൃഷ്ണഗാഥ,ചന്ദനം രവി,സംഗീതം- അഭി,അനീഷ്, ആലാപനം-ജാസി ഗിഫ്റ്റ്,സിത്താര കൃഷ്ണകുമാര്‍ , ഗായത്രിവിനോദ്,വിഭബാലചന്ദ്രൻ,മനുതമ്പി,മേക്കപ്പ്- സ്വാമിനാഥന്‍,കല-അടൂര്‍ മണിക്കുട്ടന്‍, കോസ്റ്റ്യൂംസ്-വഹീദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര,- ഷാക്കിര്‍ വര്‍ക്കല,അസോസിയേറ്റ് ഡയറക്ടർ- ജോമോന്‍ കോട്ടയം, എഫക്ട്‌സ് രാജ് മാര്‍ത്താണ്ഡം, ഷൈന്‍ ഡി, ജോണ്‍, ആക്ഷൻ–ജിറോഷ്,
വാർത്തപ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *