ചമ്മന്തിപ്പൊടി

റെസിപി സലീന രാധാകൃഷ്ണന്‍

ആവശ്യമുള്ള സാധനങ്ങൾ :

തേങ്ങ ചിരകിയത് :- ഒരു വലിയ മുറി.
ഉഴുന്നുപരിപ്പ് :- 2 ടേബിൾ സ്പൂൺ.
മുളക് :- എരിവനുസരിച്ച് എടുക്കുക.(5-6 മതിയാകും)
കറിവേപ്പില :- ഒരു പിടി.
പുളി :- ഒരു ചെറിയ നെല്ലിക്ക വലുപ്പം.
കായം :- അര ടീസ്പൂൺ.
ചുവന്നുള്ളി :- 5എണ്ണം
ഉപ്പ് :- പാകത്തിന്
കുരുമുളക് :-കാല്‍ ടീ സ്പൂണ്‍(12 എണ്ണം)


ഉണ്ടാക്കുന്ന വിധം :


ചുവട്കട്ടിയുള്ള പാത്രത്തിൽ തേങ്ങ പീര ഇടുക. .( മിക്സിയില്‍ ഒരു പ്രാവശ്യം അടിച്ചെടുത്താല്‍ വേഗത്തില്‍ വറുത്തെടുക്കാം) അതിലേക്ക് മുളക്,കുരുമുളക് ചതച്ചത്, ചുവന്നുള്ളി അരിഞ്ഞത് കറിവേപ്പില, എന്നിവ ചേര്‍ത്ത് ചുവക്കെ വറുക്കുക. ഉഴുന്ന് പരിപ്പ് പ്രത്യേകം വറുത്ത് ചേരുവകളിലേക്ക് ചേര്‍ത്ത് കൊടുക്കാം.
ചൂടാറിയശേഷം എല്ലാം കൂടി ഒന്നിച്ചാക്കി കായവും പുളിയും പാകത്തിന് ഉപ്പും ചേർത്ത് പൊടിച്ചെടുക്കണം. തരുതരുപ്പായി പൊടിഞ്ഞാൽ മതി.. പുളി കുറേശ്ശെ പിച്ചിയെടുത്ത് പലതവണകളായി ചേർത്തുകൊടുക്കണം. അല്ലാതെ ഒന്നിച്ചിട്ടാൽ പുളി മിക്സിയുടെ ബ്ലേഡിൽ പറ്റിപ്പിടിച്ചിരിക്കുകയേ ഉള്ളൂ.


എല്ലാം കൂടി പാകത്തിന് പൊടിഞ്ഞ് യോജിച്ചാൽ ചമ്മന്തിപ്പൊടി റെഡി. (പൊടിയ്ക്കുന്ന സമയത്ത് ഒരു ചെറിയ കഷ്ണം ശർക്കരയും ചേർത്ത് സ്വാദ് ക്രമീകരിക്കാം ഇത് ആവശ്യം ഉണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതി )

picture courtesy google

Leave a Reply

Your email address will not be published. Required fields are marked *