വേനല്‍ക്കാലത്ത് ഈ ഭക്ഷണങ്ങളോട് ബൈ പറയാം

പനി, ചെങ്കണ്ണ്, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങള്‍ പടരുന്നത് വേനല്‍ക്കാലത്താണ് .ഭക്ഷണത്തിലൂടെയാണ് ഈ സമയത്ത് കൂടുതലും പിടിപെടുന്നത്. ഭക്ഷണം ശ്രദ്ധിച്ച് അസുഖങ്ങളെ അകറ്റി നിര്‍ത്താം

എണ്ണയില്‍ വറുത്ത ആഹാരത്തോട് ബൈ പറയാം

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അത് പോലെ തന്നെയാണ് എരിവുള്ള ഭക്ഷണങ്ങൾ അധികം കഴിക്കരുത്. ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പിസ, ബർഗർ,​ പഫ്‌സ് തുടങ്ങിയവ ഒഴിവാക്കണം. ഐസ്‌ക്രീം, കൂൾഡ്രിങ്ക്സ് എന്നിവ ചൂടിന് താത്‌കാലിക ശമനം തരുമെങ്കിലും ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും.

ചായ,കാപ്പി വേണ്ട

ചായ, കാപ്പി എന്നിവ ഒഴിവാക്കി നാരങ്ങാവെള്ളം,​ സംഭാരം,​ ഇളനീര് എന്നിവ കുടിക്കുക. ഡ്രൈ ഫ്രൂട്സിന്റെ ഉപയോഗം വേനൽക്കാലത്ത് പരമാവധി ഒഴിവാക്കുക. ഇവ ശരീരത്തിന്റെ താപനില ഉയർത്തുന്നുണ്ട്. വേനൽക്കാലത്ത് ചപ്പാത്തി ഒഴിവാക്കുന്നതാണ് നല്ലത്. ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാം.

കഴിക്കാം ഫലങ്ങള്‍

വേനൽക്കാലത്ത് വെള്ളം ധാരാളം കുടിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം ദിവസവും കുടിക്കുക. വെള്ളം കുടിക്കാത്ത പക്ഷം നിങ്ങള്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് അത് നയിക്കും.

വെള്ളം കഴിഞ്ഞാൽ മറ്റൊന്നാണ് പഴങ്ങൾ. വേനല്‍കാലത്ത് പഴങ്ങൾ ധാരാളം കഴിക്കാൻ ശ്രമിക്കുക. മാമ്പഴം, മുന്തിരി, ആപ്പിൾ, തണ്ണിമത്തൻ അങ്ങനെ വേണ്ട എല്ലാതരം പഴങ്ങളും കഴിക്കാം. പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ജലാംശവും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂടുന്നു

Leave a Reply

Your email address will not be published. Required fields are marked *