ചിക്കൻ കാബിരി

നീതു വിശാഖ്

ആവശ്യമുള്ള സാധനങ്ങൾ

ബസുമതി അരി ഒരു കിലോ

ചിക്കൻ ഒരു കിലോ

ക്യാരറ്റ് 1

സവാള 3+6

മല്ലിയില ഒരു പിടി

പുതിനയില ഒരു പിടി

മുസംബി ജ്യൂസ് അരക്കപ്പ്
നാരങ്ങയുടെ തൊലി 1 teaspoon

സൺഫ്ലവർ ഓയിൽ കാൽ കപ്പ്

മുളകു പൊടി ഒരു ടീസ്പൂൺ

കബ്സ മസാല 3 ടേബിൾ സ്പൂൺ

ഇഞ്ചി 2 1/2 ടേബിൾ സ്പൂൺ

വെളുത്തുള്ളി 2 1/2 ടേബിൾ സ്പൂൺ

പച്ചമുളക് 6

തക്കാളി 3

മഞ്ഞൾ പൊടി അര ടീസ്പൂൺ

മല്ലിപ്പൊടി ഒരു ടീസ്പൂൺ

കാശ്മീരിമുളകു പൊടി ഒരു ടീസ്പൂൺ

മാഗി ചിക്കൻ ക്യൂബ് 2

പട്ട ഒരു കഷ്ണം

ഗ്രാമ്പൂ 4

ഏലക്കായ 4

പെരും ജീരകം ഒരു ടീസ്പൂൺ

ഗരം മസാല ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഓയിൽ ചൂടാക്കി 3 സവാള ബിരിയാണിക്ക് ബിസ്ത തയ്യാറാക്കുന്ന പോലെ വറുത്തെടുക്ക ഒരു ക്യാരറ്റും നീളത്തിൽ മുറിച്ചത് വറുത്തെടുക്കണം.ബാക്കിയുള്ള ഓയിലിൽ (4 ടേബിൾ സ്പൂൺ) 2 1/2. ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി 2 1/2 ടേബിൾ സ്പൂൺ പച്ചമുളക് 6 എന്നിവ ചതച്ചത് ചേർത്ത് വഴറണം പച്ചമണം മാറി വരുമ്പോൾ 6 സവാള മുറിച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി യെടുക്കണം. വഴന്ന് വരുമ്പോൾ തക്കാളി 3 എണ്ണം അരച്ച് ഒഴിച്ച് കൊടുക്കണം എണ്ണ തെളിഞ്ഞു വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി മല്ലിപ്പൊടി 2 ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ കബ്സ മസാല ഒരു ടേബിൾ സ്പൂൺ മാഗി ചിക്കൻ ക്യൂബ് രണ്ടെണ്ണം വീതം ചേർത്ത് വഴറ്റിയതിനു ശേഷം ചിക്കൻ ചേർത്ത് കൊടുക്കണം.

അര കപ്പ് വെള്ളം ചേർത്ത് മൂടി വെച്ച് വേവിചെടുക്കാം. ഒരു ടീസ്പൂണ് ഗരം മസാല പൊടികൂടി ചേർത്തിളക്കി 20 മിനിറ്റ് വേവിക്കണം. ഇതിലേക്ക് മല്ലിയിലയും പുതിനയിലയും പകുതി വെച്ച് ചേർത്തിളക്കണം. ഇതിലേക്ക് വറുത്തു വെച്ച സവാളയും ക്യാരറ്റും ചേർത്ത് 3 മിനിറ്റ് വെച്ചതിനു ശേഷം കാൽ ടീസ്പൂൺ കുരുമുളകു പൊടി ചേർത്തിളക്കണം ഇതിലേക്ക് അരക്കപ്പ് മുസംബി ജ്യൂസ് ചേർത്ത് നന്നായി ഇളക്കുക

ചോറ് വേവിക്കാനായി കൂടുതൽ വെള്ളം വെച്ച് തിളക്കുമ്പോൾ 4 എലക്കായ ഒരു കഷ്ണം പട്ട ഗ്രാമ്പൂ 4 പെരും ജീരകം ഒരു ടീസ്പൂൺ ചെറുനാരങ്ങ തൊലി ചീകിയത് മാഗ്ഗി ക്യൂബ് ചേർത്ത് നന്നായി തിളപ്പിക്കണം. അര ടീസ്പൂൺസൺ ഫ്ലവർ ഓയിൽ കൂടി ചേർത്ത് തിളക്കുമ്പോൾ അരമണിക്കൂർ കുതിർത്ത അരി ചേർത്ത് വേവിച്ച് ഊറ്റി വെക്കണം.

ദം ചെയ്യാം

ഫസ്റ്റ് ലെയർ ചിക്കൻ മുകളിൽ ചോറ് കബ്സ മസാല ഗരംമസാല തൂകി ഒരു ടീസ്പൂൺ മുസംബി ജ്യൂസ് മല്ലിയില പുതിനയില വറുത്ത് വെച്ച ക്യാരറ്റ് സവാള വിതറി വീണ്ടും ചോറ് ചേർത്ത് ലയർ ചെയ്ത് മൂടി വെച്ച് ധം ചെയ്യ തെടുക്ക 10 മിനിറ്റ് ഹൈ ഫ്ലെമിൽ 10 മിനിറ്റ് ലോ ഫ്ലെമിൽ

Leave a Reply

Your email address will not be published. Required fields are marked *