കോവിഡ് 19; വീടുകളിൽ ഐസൊലേഷനിൽകഴിയുന്നവർ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം


കോവിഡ് രോഗം ബാധിച്ച് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ വളരെ ശ്രദ്ധപുലർത്തണം. ഐസൊലേഷനിൽ കഴിയുന്നവർ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പർക്കം പുലർത്തരുത്. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റാരും കൈകാര്യം ചെയ്യരുത്. രോഗിക്ക് എന്തെങ്കിലും സഹായം നൽകേണ്ട സാഹചര്യങ്ങളിൽ രോഗിയും സഹായിയും ശരിയായി മാസ്‌ക്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണം. ദിവസവും മുറി വൃത്തിയാക്കണം. കൈകാര്യം ചെയ്യുന്ന വസ്തുക്കളിൽ അണുനശീകരണം നടത്തണം. തുണി ശുചിമുറിയിൽ തന്നെ സ്വയം കഴുകുക. ഭക്ഷണം  കഴിക്കുന്ന പാത്രങ്ങൾ സ്വയം കഴുകി ഉപയോഗിക്കുക. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കരുത്. വീട്ടിലെ അംഗങ്ങൾ കോവിഡ് വാക്‌സിനേഷൻ നടത്തിയവരാണെങ്കിലും രോഗിയുമായി സമ്പർക്കത്തിലാവാതെ ജാഗ്രത കാട്ടണം. രോഗി കൃത്യസമയത്ത് ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. മുറിയിൽ വായു സഞ്ചാരം ഉറപ്പാക്കണം. നൽകിയിട്ടുള്ള മരുന്നുകൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് കൃത്യമായി കഴിക്കുക.മുറിക്കുള്ളിൽ കഴിയുമ്പോൾ മനസ് ശാന്തമായി സൂക്ഷിക്കുക. ഫോണിലൂടെ ബന്ധുക്കൽ സുഹൃത്തുക്കൾ എന്നിവരോട് സംസാരിക്കുക.


നിരീക്ഷിക്കണം രക്തത്തിലെഓക്‌സിജൻ അളവും ഹൃദയമിടിപ്പും


വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജൻ അളവും പരിശോധിച്ച് എല്ലാദിവസവും റീഡിംഗുകൾ എഴുതിവയ്ക്കണം. ഓക്‌സിജൻ സാച്ചുറേഷൻ റീഡിങ്ങ് 94% ൽ കുറവോ ഹൃദയമിടിപ്പ് ഒരു മിനിട്ടിൽ 90 ൽ കൂടുതലോ ആണെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിലും നിന്നുള്ള സ്രവത്തിലും രക്തം, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസം എന്നിവയുണ്ടായാൽ ആരോഗ്യ പ്രവർത്തകരെ അറിയിച്ച ശേഷം ആശുപത്രിയിലേക്ക് പോകുന്നതിന് തയാറാകണം.

Leave a Reply

Your email address will not be published. Required fields are marked *