പിഴയീടാക്കി ടിടിആര്‍ റെയ്ല്‍വേയ്ക്ക് നല്‍കിയത് ഒരു കോടിരൂപ
മുഹമ്മദ് ഷംസ എന്ന ടിക്കറ്റ് ചെക്കറാണ് ഇന്ത്യന്‍ റെല്‍വേയുടെ താരം.സെൻട്രൽ റെയിൽവേ യ്ക്ക് മുഹമ്മദ് ഷംസ എന്ന ടിക്കറ്റ് ചെക്കര്‍ വെറും 11 മാസം കൊണ്ട് ഒരു കോടി രൂപയാണ് പിഴയിനത്തിൽ ഈടാക്കി നൽകിയത്. റിപ്പോർട്ട് പ്രകാരം കോവിഡ് കാലത്തിന് ശ ശേഷം ‘ഒരു കോടി ക്ലബ്ബിൽ’ ചേരുന്ന ആദ്യ ടിക്കറ്റ് ചെക്കറാണ് മുഹമ്മദ് ഷംസ് ചന്ദ്.
ഫ്രീ പ്രസ് ജേണൽ പറയുന്നതനുസരിച്ച്, 2021 ഏപ്രിലിനും 2022 ഫെബ്രുവരിക്കും ഇടയിൽ ടിക്കറ്റില്ലാത്ത 13,472 യാത്രക്കാരെ ചാന്ദ് പിടികൂടി. മൊത്തം 1,06,41,105 രൂപ പിഴയായി ഈടാക്കി.ലോക്കൽ ട്രെയിനുകളിലും ദീർഘദൂര ട്രെയിനുകളിലും യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കാൻ അധികാരമുള്ള ടിക്കറ്റ് എക്സാമിനർമാരുടെ പ്രത്യേക ബാച്ചിന്റെ ഭാഗമാണ് മുഹമ്മദ്. 2000 -ത്തിൽ സ്‌പോർട്‌സ് ക്വാട്ടയിലാണ് ടിക്കറ്റ് ചെക്കറായി മുഹമ്മദ് ചേരുന്നത്. 2012 വരെ അദ്ദേഹം സെൻട്രൽ റെയിൽവേയുടെ ഹോക്കി ടീമിലെ പ്രമുഖ അംഗമായിരുന്നു.
ടിക്കറ്റില്ലാത്ത യാത്രക്കാരെ കണ്ടെത്താനും അവരുടെ മനസ് വായിച്ച് അവരെ പിടികൂടാനും സ്പോർട്സിലെ പരിചയം തന്നെ സഹായിച്ചു എന്നാണ് ചാന്ദിന്റെ അഭിപ്രായം.