യുകെയില്‍ റോമന്‍ കുരിശുമരണത്തിന്‍റെ തെളിവ് കണ്ടെത്തി.

യുകെയിൽ ആദ്യത്തെ റോമൻ ‘കുരിശുമരണത്തിന്റെതെളിവ് കണ്ടെത്തി. ഫെസ്റ്റന്റണിൽ കണ്ടെത്തിയ അസ്ഥികൂടം കാലില്‍ ഒരു ആണി തുളച്ചുകയറിയ നിലയിലായിരുന്നു. കേംബ്രിഡ്ജ്ഷെയർഗ്രാമത്തിലാണ് ഇത് കണ്ടെത്തിയത് .
അഞ്ച് ചെറുസെമിത്തേരികളും അവര്‍ കണ്ടെത്തി. അവിടെ 40 മുതിര്‍ന്നവരെയും അഞ്ച് കുട്ടികളെയും അടക്കിയിരുന്നു. അതില്‍ ചിലര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ് എന്ന് കരുതുന്നു. എഡി മൂന്നാം നൂറ്റാണ്ടിലേതാണ് സെമിത്തേരി എന്നാണ് കരുതുന്നത്. ഒരു ശവക്കുഴിയിൽ, വലതു കാലിനിടയിലൂടെ ആണി കേറിയ മനുഷ്യന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്.

മരണത്തിന് മുന്നേ ആ മനുഷ്യന്‍ കടുത്ത പീഢനങ്ങള്‍ക്ക് വിധേയനായി കാണാം എന്ന് പുരാവസ്തുഗവേഷകര്‍ പറഞ്ഞു.
കേംബ്രിഡ്ജ്ഷെയർ കൗണ്ടി കൗൺസിലിന്റെ ഹിസ്റ്റോറിക് എന്‍വയോണ്‍മെന്‍റ് ടീമിനെ പ്രതിനിധീകരിച്ച് പുരാവസ്തു ഗവേഷകൻ കാസിയ ഗ്ഡാനിക് പറഞ്ഞു.റോമൻ കാലഘട്ടത്തിൽ ശ്മശാന സമ്പ്രദായങ്ങൾ പലതും വ്യത്യസ്തവുമാണ്. പല തെളിവുകളും നേരത്തെ കിട്ടിയിരുന്നു എങ്കിലും ഇത്തരത്തില്‍ കൊലപ്പെടുത്തിയതിന് തെളിവ് കിട്ടുന്നത് ആദ്യമായിട്ടാണ്.”സാമ്രാജ്യത്തിന്റെ അരികിലുള്ള ഈ ചെറിയ സെറ്റിൽമെന്റിലെ നിവാസികൾക്ക് പോലും റോമിന്റെ ഏറ്റവും നിഷ്ഠൂരമായ ശിക്ഷ ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നാണ് ഇത് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ആസൂത്രിത ഭവന വികസനത്തിന് മുന്നോടിയായി 2017 -ൽ ഭൂമി ഖനനം ആരംഭിച്ച ബെഡ്‌ഫോർഡ് ആസ്ഥാനമായുള്ള ആൽബിയോൺ ആർക്കിയോളജിയാണ് ഈ സെറ്റിൽമെന്റ് കണ്ടെത്തിയത്. ക്രൂശിച്ചതിന് ശേഷം വീണ്ടും ഉപയോഗിക്കുന്നതിനും മറ്റുമായി ആണി നീക്കം ചെയ്യുന്നത് പതിവാണെന്നും എന്നാൽ, ഫെസ്റ്റന്റൺ കേസിൽ ആണി വളഞ്ഞ് അസ്ഥിയിൽ ഉറപ്പിച്ചിരിക്കുകയാണെന്നും കൗണ്ടി കൗൺസിൽ പറഞ്ഞു. ഖനനത്തിനിടെ, നാണയങ്ങൾ, അലങ്കരിച്ച മൺപാത്രങ്ങൾ, മൃഗങ്ങളുടെ അസ്ഥികൾ എന്നിവയുൾപ്പെടെ നിരവധി ഇനങ്ങൾ വേറെയും കണ്ടെത്തി.
ലോകമെമ്പാടുനിന്നുമായി ഈ കാലഘട്ടത്തിലെ കുരിശുമരണത്തിന്റെ മൂന്ന് തെളിവുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *