സംഗീതകുലപതി എം.കെ.അർജുനൻ മാസ്റ്റർ ഓർമ്മദിനം
നിത്യഹരിത ഗാനങ്ങളുടെ രാജശിൽപിയായ പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ വിട പറഞ്ഞിട്ട് 2 വർഷം. മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം.കെ.അർജുനൻ. യമുനേ പ്രേമയമുനേ, പാടാത്ത വീണയും പാടും, കസ്തൂരി മണക്കുന്നല്ലോ, തുടങ്ങിയ ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച അർജ്ജുൻ മാസ്റ്റർ, ഇരുനൂറിലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
1968ൽ ‘കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് അർജ്ജുനൻ മാസ്റ്റർ സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. ചിത്രത്തിലെ മാനത്തിൻമുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങൾശ്രദ്ധേയങ്ങളായി തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അർജ്ജുനൻ മാസ്റ്റർ ഈണം നൽകിയിട്ടുണ്ട്
വയലാർ, പി. ഭാസ്‌കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരൻതമ്പി അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ വളരെയേറെ ജനപ്രീതി നേടി. ശ്രീകുമാരൻ തമ്പി-എം.കെ അർജുനൻ മാഷ് ടീമിന്റെ കൂട്ടായ്മയിൽ പിറന്നത് മലയാളത്തിന് എക്കാലവും ഓർമ്മിക്കാവുന്ന സുന്ദര ഗാനങ്ങളാണ്.