തക്കാളികൊണ്ടുള്ള രണ്ട് ഫേസ് പാക്കുകള്‍
ചുവന്നു തുടത്ത തക്കാളി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കഴിക്കാന്‍ മാത്രമല്ല ചര്‍മ്മ സംരക്ഷത്തിന് ഉത്തമമാണ് തക്കാളി
ചർമത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനായി തക്കാളി നീര് ചർമത്തിൽ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത്, തുടരെ ഒരാഴ്ചയെങ്കിലും ചെയ്താൽ ചർമത്തിലെ പഴയ കോശങ്ങൾ നീക്കം ചെയ്‌ത് തക്കാളിയിലെ വിറ്റാമിൻ സി വഴി മുഖത്തിന് തിളക്കം ലഭിക്കും. നല്ലൊരു കണ്ടീഷണറായും തക്കാളി പ്രവർത്തിക്കും. താരനേ ഇല്ലാതാക്കാനും തക്കാളി സഹായിക്കും. തക്കാളി കുഴമ്പ് രൂപത്തിലാക്കി തലയോട്ടിയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം നന്നായി തല മസ്സാജ് ചെയ്യുക. 30 മിനിട്ടിന് സജഷൻ കഴുകി കളയാവുന്നതാണ്. തക്കാളി പ്രകൃതിദത്ത കണ്ടീഷണറായി തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.
തക്കാളി ഉപയോഗിച്ചുള്ള ഫേസ്പ്പാക്കുകൾ
തക്കാളി നീരും തൈരും സമാസമം എടുത്ത് മുഖത്ത് പുരട്ടാം. ഇവ കരുവാളിപ്പിനെ ഇല്ലാതാക്കും.
തക്കാളി നീരും കാപ്പി പൊടിയും നാരങ്ങാ നീരും ചേർത്ത് ഫേസ്‌പാക്ക് തയാറാക്കാം. ഈ പാക്ക് നല്ലൊരു ക്ലെന്‍സർ ആണ്.
2 ടീ സ്പൂൺ കടലമാവും 1 സ്പൂൺ തക്കാളി നീരും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയാം.