കാര്‍ പാർക്കിങ്ങിൽ അന്യഗ്രഹ ജീവികളെ കണ്ട് വെടി ഉതിര്‍ത്തു ;രസകരമായ സംഭവത്തിന് ശേഷം നടന്നത്….?
കെന്‍റക്കി സ്വദേശിയായ സാമുവൽ റിഡൽ (55) എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സാമുല്‍ റീഡലിന്‍റെ ഒരു വിചിത്രമായ വാദമാണ് കക്ഷിയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയത്.
സാമുവൽ റിഡൽ കീൻലാൻഡ് ഡ്രൈവിലെ ഒരു ഹോട്ടലിൽ അടുത്തിടെ താമസിക്കാൻ ചെന്നു. ഹോട്ടൽ മുറിയുടെ ജനാലയിലൂടെ സാമുവൽ കാർ പാർക്കിങ്ങിലേക്ക് തുരുതുരാ വെടിയുതിർത്തു. വെടിവെപ്പ് നടന്നതിനെ തുടർന്ന് ഹോട്ടലിൽ നിന്നുള്ളവരെ മുഴുവൻ പോലീസ് ഒഴിപ്പിക്കുകയും വെടിയുതിർത്ത സാമുവലിന്റെ ചോദ്യം ചെയ്യുകയും ചെയ്തു .പക്ഷെ താൻ വെടിയുതിർക്കാൻ എന്താണ് കാരണം എന്ന സാമുവലിന്റെ വിശദീകരണം കേട്ട് റിച്ച്മണ്ട് പോലീസ് ഒന്ന് ഞെട്ടിയിരിക്കണം.
കാർ പാർക്കിങ്ങിൽ അന്യഗൃഹജീവികളെ കണ്ടു എന്നാണ് സാമുവലിന്റെ വിചിത്ര വാദം. ഉടനെ കൈയിലുണ്ടായ തോക്കുപയോഗിച്ച് അന്യഗൃഹജീവികളെ കൊല്ലാനാണത്രെ താൻ വെടിയുതിർത്തത്. സാമുവൽ വെടിയുതിർത്തയോടെ ഒപ്പം ഹോട്ടൽ മുറിയിലുണ്ടായ യുവതി പേടിച്ച് കുളിമുറിയിൽ കയറി ഒളിച്ചുവത്രെ. പോലീസുകാർ വരുന്നതുവരെ അവൾ കുളിമുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല.
ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്തെ ഏതാനും കാറുകൾക്ക് നാശനഷ്ടം സംഭവിച്ചതൊഴിച്ചാൽ സാമുവലിന്റെ അന്യഗൃഹജീവി വേട്ടക്കൊണ്ട് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. അതെ സമയം സാമുവൽ കുറ്റക്കാരനാണെന്നും രണ്ട് കൈത്തോക്കുകളും ഒരു സെമി ഓട്ടോമാറ്റിക് റൈഫിളും കൈവശം വച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.